ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ചൈനയില്‍
Top News

ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ ചൈനയില്‍

പകര്‍ച്ചവ്യാധി വിഭാഗങ്ങളിലെ രണ്ടുവിദഗ്ധര്‍ ബെയ്ജിങ്ങില്‍ രണ്ടുദിവസം ചെലവിട്ട് കൂടുതല്‍ പഠനങ്ങള്‍ക്കായുള്ള വിവരങ്ങള്‍ ശേഖരിക്കും.

News Desk

News Desk

ബെയ്ജിങ്: കോവിഡ് രോഗ ബാധ രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യസംഘടനയിലെ വിദഗ്ധര്‍ ചൈനയില്‍. മൃഗസംരക്ഷണം, പകര്‍ച്ചവ്യാധി വിഭാഗങ്ങളിലെ രണ്ടുവിദഗ്ധര്‍ ബെയ്ജിങ്ങില്‍ രണ്ടുദിവസം ചെലവിട്ട് കൂടുതല്‍ പഠനങ്ങള്‍ക്കായുള്ള വിവരങ്ങള്‍ ശേഖരിക്കും. മൃഗങ്ങളില്‍നിന്ന് വൈറസ് എങ്ങനെ മനുഷ്യരിലേക്ക് പടര്‍ന്നു എന്നത് കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം. അതിനായി കൃത്യമായ പദ്ധതി തയ്യാറാക്കുമെന്ന് ഡബ്ല്യു.എച്ച്.ഒ. അറിയിച്ചു.

വവ്വാലില്‍ കാണുന്ന കൊറോണവൈറസ് വെരുക്, ഈനാംപേച്ചി പോലുള്ള ജീവികളിലൂടെയാവാം മനുഷ്യരിലെത്തിയതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. വുഹാനിലെ മാംസച്ചന്തയാണ് സംശയത്തിലുള്ളത്. ഇതേത്തുടര്‍ന്ന് ചൈന വുഹാനിലെ ചന്ത നേരത്തെ അടച്ചിരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് മേയില്‍ നടന്ന ലോക ആരോഗ്യസമ്മേളനത്തില്‍ 120 രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരിയില്‍ അസോസിയേറ്റ് പ്രസ് വാര്‍ത്താ ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ ചൈനയുടെ സുതാര്യതക്കുറവ് ഡബ്ല്യു.എച്ച്.ഒ. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കോവിഡ്-19 കൈകാര്യംചെയ്യാന്‍ സ്വതന്ത്രപാനല്‍ രൂപവത്കരിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. കഴിഞ്ഞദിവസം ജനീവയില്‍ വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com