ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് യൂ​ണി​ഫോ​മി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ക​യ​റ്റി​: അ​മി​ത്ഷാ

ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടാൻ പാടില്ലെന്നും അത് സ്വാതന്ത്ര്യമാക്കണമെന്നും അമിത് ഷാ പറഞ്ഞു
ശ​ബ​രി​മ​ല​യി​ല്‍ പോ​ലീ​സ് യൂ​ണി​ഫോ​മി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ക​യ​റ്റി​: അ​മി​ത്ഷാ
അമിത് ഷാ

കൊ​ല്ലം: കേ​ര​ള​ത്തി​ല്‍ താ​മ​ര വി​രി​യി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. കൊ​ല്ല​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ലാ​യി​രു​ന്നു അ​മി​ത്ഷാ​യു​ടെ അ​ഭ്യ​ര്‍​ഥ​ന. ശബരിമലയിൽ സർക്കാർ ചെയ്തത് എത്ര ദുഷ്ടമായ കാര്യമാണ്. ക്ഷേത്രങ്ങളുടെ കാര്യത്തിൽ സർക്കാർ ഇടപെടാൻ പാടില്ലെന്നും അത് സ്വാതന്ത്ര്യമാക്കണമെന്നും അമിത് ഷാ പറഞ്ഞു.

എ​ല്‍​ഡി​എ​ഫി​നേ​യും യു​ഡി​എ​ഫി​നേ​യും ജ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. ഇ​രു​മു​ന്ന​ണി​ക​ളും ചേ​ര്‍​ന്ന് കേ​ര​ള​ത്തെ അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​മാ​ക്കി. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ല്‍ വ​രു​മ്ബോ​ള്‍ സോ​ളാ​ര്‍ അ​ഴി​മ​തി, ക​മ്യൂ​ണി​സ്റ്റ് സ​ര്‍​ക്കാ​ര്‍ വ​രു​മ്ബോ​ള്‍ ഡോ​ള​ര്‍ അ​ഴി​മ​തി ഇ​താ​ണ് കേ​ര​ള​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യോ​ട് ചി​ല ചോ​ദ്യ​ങ്ങ​ളും അ​മി​ത്ഷാ ഉ​ന്ന​യി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മു​ഖ്യ​കു​റ്റാ​രോ​പി​ത മു​ഖ്യ​മ​ന്ത്രി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി ഇ​റ​ങ്ങി​യി​ല്ലേ.., പോ​ലീ​സ് യൂ​ണി​ഫോ​മി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ക​യ​റ്റി​യി​ല്ലേ..? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച​ത്.

കേരളം സാമൂഹ്യ പരിഷ്‌കർത്താക്കളുടെ ഭൂമിയാണ്. എൽഡിഎഫും യുഡിഎഫും ഈ ഭൂമിയെ തകർക്കുകയാണ്. ഒരു കാലത്ത് കേരളം അറിയപ്പെട്ടിരുന്നത് ഏറ്റവും വിദ്യാഭ്യാസമുള്ള നാട് എന്നായിരുന്നു. ഇവിടെ രണ്ട് മുന്നണികളും അഴിമതിയുടെ നാടാക്കി.

പ്രസംഗത്തിൽ കോൺഗ്രസിനെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസുകാർ കേരളത്തിൽ മുസ്ലിം ലീഗിനൊപ്പം കൂടുകയാണ്. മഹാരാഷ്ട്രയിൽ ശിവസേനക്കൊപ്പം കൂടുന്നു. ഇതാണോ മതേതര പാർട്ടിയെന്ന് അമിത് ഷാ ചോദിക്കുന്നു. രാഹുൽ ഗാന്ധി കേരളത്തിൽ പിക്‌നികിന് വരികയാണെന്നും അമിത് ഷാ പരിഹസിച്ചു. കേരളത്തിൽ പിക്‌നികിന് വരുന്ന രാഹുൽ ഗാന്ധി നിങ്ങളുടെ സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ കേരളത്തിന് എന്ത് ചെയ്തു എന്ന് പറയണമെന്നും പറഞ്ഞു.

കേരളത്തിന്റെ രക്ഷ മോദിയുടേയും ഇ ശ്രീധരന്റേയും നേതൃത്വത്തിലാണെന്ന് അമിത് ഷാ പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com