ഇന്നും കടുത്ത നിയന്ത്രണം; എല്ലാവരും വീട്ടിൽ തുടരണം

ഇന്നും കടുത്ത നിയന്ത്രണം; എല്ലാവരും വീട്ടിൽ തുടരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. പാല്‍, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്ചയും തുറക്കാന്‍ അനുമതി. വീടുകളില്‍ മീന്‍ എത്തിച്ചുള്ള വില്‍പ്പനയും നടത്താം. ഹോട്ടലുകളില്‍ പാഴ്സല്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.

കെഎസ്‌ആര്‍ടിസി അറുപത് ശതമാനം സര്‍വീസുകള്‍ നടത്തും. ട്രെയിന്‍ ദീര്‍ഘദൂരസര്‍വീസുകളുമുണ്ടാകും. ഓട്ടോ, ടാക്സി എന്നിവ അത്യാവശ്യത്തിന് മാത്രം അനുവദിക്കും. കോവിഡ് വാക്സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്കും ഇളവുണ്ട്. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

അതിവേഗത്തിൽ വ്യാപിക്കുന്ന കോവിഡ് നിയന്ത്രണ വിധേയമാക്കാനാണ് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച ചേരുന്ന സര്‍വ്വകക്ഷിയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. എല്ലാ വാരാന്ത്യദിവസങ്ങളിലും നിയന്ത്രണം തുടര്‍ന്നേക്കാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com