മാസ്ക്ക് ധരിക്കുക; ലംഘിക്കുന്നവർ 'നോ ഫ്ലൈ' ലിസ്റ്റിൽ
Top News

മാസ്ക്ക് ധരിക്കുക; ലംഘിക്കുന്നവർ 'നോ ഫ്ലൈ' ലിസ്റ്റിൽ

വിമാനത്തിനകത്ത് മാസ്ക്ക് നിർബ്ബന്ധം. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും വേണ്ടി മാത്രം മാസ്ക്ക് മാറ്റാവൂന്നതാണ്.

News Desk

News Desk

ന്യൂഡൽഹി: മാസ്ക്ക് ധരിയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന വിമാന യാത്രികരെ 'പറക്കാനാകില്ല' (നോ ഫ്ലൈ ) ലിസ്റ്റിലുൾപ്പെടുത്തണമെന്ന നിർദ്ദേശവുമായി സിവിൽ ഏവിയേഷൻ ഡയറക്ട്രറേറ്റ് -എഎൻഐ റിപ്പോർട്ട്. വിമാനയാത്ര വേളയിൽ യാത്രികർ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് വിമാന സർവ്വീസ് മാനേജ്മെൻ്റുകൾ ഉറപ്പുവരുത്തണം.

വിമാനത്തിനകത്ത് മാസ്ക്ക് നിർബ്ബന്ധം. ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനും വേണ്ടി മാത്രം മാസ്ക്ക് മാറ്റാവൂന്നതാണ്. മറ്റു സമയങ്ങളിൽ മാസ്ക്ക് ധരിക്കാതിരിക്കുന്നത് സഹയാത്രികരുടെ ആരോഗ്യത്തിന് ഭീഷണിയാകും. ഇത് കോവിഡ് പ്രതിരോധ പ്രോട്ടേക്കോൾ ലംഘനമായി കണക്കാക്കും.

ഇത്തരം യാത്രികരെ വിമാന ജീവനക്കാർ നോ ഫ്ലൈ ലിസ്റ്റിലുൾപ്പെടുത്തണമെന്നാണ് ഡയറക്ട്രറേറ്റ് നിർദ്ദേശം. കോവിഡ് പ്രതിരോധ നടപടികളിലെ ഇളവുകളെന്ന നിലയിൽ രാജ്യത്ത് ഭാഗികമായി ആഭ്യന്തര വിമാന സർവ്വീസുകൾക്ക് അനുമതിയുണ്ട്.

Anweshanam
www.anweshanam.com