വയനാട്ടിൽ വെടിവെപ്പ്; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

മരിച്ചത് ബാണാസുര സാഗർ ദളത്തിലെ പ്രവർത്തകൻ ആണെന്നാണ് സൂചന. 3 - 4 പേർ സംഘത്തിൽ ഉണ്ടായതായും വിവരങ്ങൾ പുറത്തുവരുന്നു
വയനാട്ടിൽ വെടിവെപ്പ്; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു

ബത്തേരി: വയനാട്ടിൽ പൊലീസ് - മാവോയിസ്റ്റ് ഏറ്റുമുട്ടൽ. വയനാട്ടിലെ പടിഞ്ഞാറത്തറ മീൻമുട്ടി വാളാരം കുന്നിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന വിവരം. മരിച്ചത് മലയാളി അല്ലെന്നാണ് സൂചന. 30 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്.

മരിച്ചത് ബാണാസുര സാഗർ ദളത്തിലെ പ്രവർത്തകൻ ആണെന്നാണ് സൂചന. 3 - 4 പേർ സംഘത്തിൽ ഉണ്ടായതായും വിവരങ്ങൾ പുറത്തുവരുന്നു. തോക്കുകളും ലഘു ലേഖയും കണ്ടെത്തി. ഇരട്ടക്കുഴൽ തോക്കാണ് കണ്ടെത്തിയത്.

ഇന്ന് പുലർച്ചെയാണ് വെടിവെപ്പുണ്ടായതെന്ന് പ്രദേശത്തെ ആദിവാസികൾ പറയുന്നതായി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി സി മമ്മൂട്ടി പറയുന്നു. കോളനിയോട് ചേർന്ന സ്ഥലത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിലവിൽ ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.

പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘത്തിന് നേരെ വെടിവെപ്പുണ്ടാകുകയും പൊലീസ് തിരിച്ചടിക്കുകയും ചെയ്‌തെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com