മുല്ലപ്പെരിയാര്‍ ഡാമിലെ
 ജലനിരപ്പ് 136 അടിയിലെത്തി; പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കും
Top News

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 136 അടിയിലെത്തി; പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. 136.2 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

News Desk

News Desk

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നു. 136.2 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളിലേക്ക് വെള്ളമൊഴുകിയെത്തിത്തുടങ്ങി. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് പെരിയാറിന്റെ തീരത്തു കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിക്കും.

ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഡാം തുറന്നുവിടണമെന്ന് നേരത്തെ കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ജാഗ്രതാനിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കും. 500 കുടുംബങ്ങളിലെ 1700 ഓളം ആളുകളെയാണ് ഇവിടെ നിന്നും മാറ്റുക സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുക. വണ്ടിപ്പെരിയാര്‍, വള്ളക്കടവ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് മാറ്റുക.

നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 138 അടി ആവുന്ന മുറയ്ക്ക് വെള്ളം പെരിയാറിലേക്ക് തുറന്നുവിടണമെന്ന് കേന്ദ്ര ജലകമ്മിഷനും ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് തമിഴ്നാടിന് കത്ത് നല്‍കുകയും ചെയ്തു. ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ ഉടന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പും തമിഴ്നാട് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Anweshanam
www.anweshanam.com