വാളയാര്‍ കേസിൽ വീഴ്ച സമ്മതിച്ച് സര്‍ക്കാര്‍

അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി.
വാളയാര്‍ കേസിൽ വീഴ്ച സമ്മതിച്ച് സര്‍ക്കാര്‍

കൊച്ചി: വാളയാര്‍ കേസിൽ സർക്കാർ അപ്പീലിൽ അടിയന്തരമായി വാദം കേൾക്കുമെന്ന് ഹൈക്കോടതി. നവംബർ 9 ന് വാദം കേൾക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്. കേസിൽ പുനർവിചാരണ വേണം എന്നാണ് സർക്കാർ നിലപാട്, വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനും തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസ് നടത്തിപ്പിലും അന്വേഷണത്തിലും വീഴ്ച പറ്റിയെന്നു സർക്കാർ അപ്പീലിൽ പറയുന്നു. പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ആണ് കോടതി പരിഗണിച്ചത്.

Related Stories

Anweshanam
www.anweshanam.com