വൈറ്റില മേല്‍പാലം അനധികൃതമായി തുറന്ന കേസ്: പ്രതികള്‍ റിമാന്‍ഡില്‍

വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വൈറ്റില മേല്‍പാലം അനധികൃതമായി തുറന്ന കേസ്: പ്രതികള്‍ റിമാന്‍ഡില്‍

കൊച്ചി: വൈറ്റില മേല്‍പാലം അനധികൃതമായി തുറന്ന കേസിലെ നാല് പ്രതികളെയും റിമാന്‍ഡ് ചെയ്തു. എറണാകുളം ജില്ല കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. മൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വി ഫോര്‍ കൊച്ചി കൂട്ടായ്മ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍, സൂരജ്, ആഞ്ചലോസ്, റാഫേല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആദ്യം പാലത്തിലേക്ക് പ്രവേശിച്ച വാഹനങ്ങളിലുണ്ടായിരുന്നവര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തവരാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുവെന്നും പൊലീസ് പറഞ്ഞു.ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ഇന്നലെ രാത്രി ഒരു സംഘം ആളുകളെത്തിയാണ് ഒരു വശത്തെ ബാരിക്കേഡുകള്‍ തള്ളിമാറ്റി പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്. ശനിയാഴ്ച മുഖ്യമന്ത്രി പാലം ഉദ്ഘാടനം നടത്താനിരിക്കെയാണ് സംഭവം നടന്നത്. മേല്‍പാലം തുറന്ന് കൊടുക്കാന്‍ വൈകുന്നെന്ന് ആരോപിച്ച് വി ഫോര്‍ കൊച്ചി സമരം നടത്തിയിരുന്നു. ജനകീയ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഒരു വശത്തെ ബാരിക്കേഡ് എടുത്തുമാറ്റിയതിനെ തുടര്‍ന്ന് ലോറി അടക്കമുള്ള വാഹനങ്ങള്‍ പാലത്തില്‍ കയറി വലിയ ഗതാഗത കുരുക്കാണ് ഉണ്ടായത്. പിന്നീട് വാഹനങ്ങള്‍ പുറകോട്ടിറക്കി പൊലീസ് പാലം വീണ്ടുമടച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com