വിവിഐപി ചോപ്പർ ഇടപാട് കേസ്; രാജീവ് സക്സേനയ്ക്ക് ഇടക്കാല ജാമ്യം

ഡിസംബർ 11 വരെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
വിവിഐപി ചോപ്പർ ഇടപാട് കേസ്; രാജീവ് സക്സേനയ്ക്ക് ഇടക്കാല ജാമ്യം

ന്യൂ ഡല്‍ഹി: ആഗസ്ത വെസ്റ്റ്ലാൻ്റ് വിവിഐപി ഹെലികോപ്ടർ ഇടപാട് കേസിലെ പ്രതികളിലൊരാളായ രാജീവ് സക്സേനയ്ക്ക് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ ഒരു കീഴ് കോടതി ഡിസംബർ 11 വരെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്- എഎൻഐ റിപ്പോർട്ട്.

പ്രത്യേക ജഡ്ജ് അരവിന്ദ് കുമാറാണ് ജാമ്യം അനുവദിച്ചത്. വീഡിയോ കോൺഫ്രൻസ്സിങ് ഹിയറിങിൽ സന്ദീപ് ത്യാഗി തുടങ്ങിയ കൂട്ടുപ്രതികൾക്ക് മുറപ്രകാരമുള്ള ജാമ്യം നൽകി. ആൾജാമ്യ- രണ്ടു ലക്ഷം രൂപ ബോണ്ട് വ്യവസ്ഥയ്ക്ക് വിധേയമാണ് ജാമ്യം.

3600 കോടിയുടെ ഇടപാടിൽ കമ്മീഷൻ കൈപ്പറ്റിയെന്നതാണ് കേസ്. സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ് പരിഗണിച്ചത്. പ്രതികൾക്കെതിര വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അനുബന്ധ കുറ്റപത്രമെന്ന് സിബിഎ അഭിഭാഷകൻ ഡിപി സിങ് കോടതിയിൽ വാദിച്ചു.

ദുബായ് കേന്ദ്രീകൃത ബിസിനസുക്കാരനായ രാജീവ് സക്സേനയെ കഴിഞ്ഞ വർഷം ജനുവരിയിലാണ് യുഎഇ സർക്കാർ ഇന്ത്യക്ക് കൈമാറിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സക്സേനയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആ കേസിൽ ജാമ്യം അനുവദിക്കപ്പെട്ടിരുന്നു.

മുൻ പ്രതിരോധ സെക്രട്ടറിയും കംട്രോളർ ഓഡിറ്റർ ജനറലുമായ ശശികാന്ത് ശർമ്മയെ പ്രോസിക്യൂട്ട് ചെയ്യാൻ ഇനിയും സിബിഐക്ക് അനുമതി ലഭ്യമായിട്ടില്ല. അതിനാൽ കേസിൽ പ്രതിയായ ശർമ്മക്കെതിരെ ഇനിയും കുറ്റപത്രം തയ്യാറാക്കുവാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷൻ അനുമതി കേന്ദ്ര സർക്കാരിൽ നിന്നു ലഭ്യമാകുന്ന മുറയ്ക്ക് ശർമ്മക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെടും. മൻമോഹൻ സിങ്ങിൻ്റെ യുപിഎ സർക്കാരിൻ്റെ വേളയിലായിരുന്നു ചോപ്പർ ഇടപാട്.

Related Stories

Anweshanam
www.anweshanam.com