സിപിഎം ഓന്തുപോലെ;നിയമവ്യവസ്ഥ ആ നിലയിലേക്ക് അധപതിച്ചിട്ടില്ല, സര്‍ക്കാരിനെ പരിഹസിച്ച് വിടി ബല്‍റാം

സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധപതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങള്‍
സിപിഎം ഓന്തുപോലെ;നിയമവ്യവസ്ഥ ആ നിലയിലേക്ക് അധപതിച്ചിട്ടില്ല, സര്‍ക്കാരിനെ പരിഹസിച്ച് വിടി ബല്‍റാം

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തളളിയതിന് പിന്നാലെ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധപതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങള്‍ എന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം :

കെ എം മാണിക്കെതിരായ ബാർ കോഴക്കേസ് ഇപ്പോൾ അപ്രസക്തമാണെന്ന് സിപിഎമ്മിനും എൽഡിഎഫിനും നിലപാട് സ്വീകരിക്കാം. അതവരുടെ ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും.

എന്നാൽ അതിൻ്റെ പേരിൽ അന്ന് സിപിഎം കാട്ടിക്കൂട്ടിയ തോന്ന്യാസങ്ങൾ കേരളത്തിന് അത്ര എളുപ്പം മറക്കാൻ കഴിയില്ല. കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും ആഭാസകരമായ അക്രമങ്ങളാണ് അന്ന് സിപിഎമ്മിൻ്റെ നേതൃത്ത്വത്തിൽ അരങ്ങേറിയത്. കനത്ത നാശനഷ്ടങ്ങളുണ്ടായത് സംസ്ഥാനത്തിൻ്റെ പൊതുമുതലിനാണ്.

സിപിഎമ്മിന് ഓന്തുപോലെ നിറം മാറാമെങ്കിലും ഇന്നാട്ടിലെ നിയമ വ്യവസ്ഥ ഇനിയും ആ നിലയിലേക്ക് അധ:പതിച്ചിട്ടില്ല എന്ന് തെളിയിച്ച നീതിപീഠത്തിന് അഭിവാദനങ്ങൾ.

Related Stories

Anweshanam
www.anweshanam.com