വിഎസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

അനാരോഗ്യം കാരണമാണ് രാജി.
വിഎസ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചു. അനാരോഗ്യം കാരണമാണ് രാജി. മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറി. നാല് വര്‍ഷവും അഞ്ച് മാസവുമാണ് വിഎസ് ഭരണ പരിഷ്‌കാര അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്.

ഈ കാലയളവില്‍ ഏകദേശം 11 റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇവയില്‍ അഴിമതിക്കെതിരായ വിജിലന്‍സിന്റെ പരിഷ്‌കാരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍, സിവില്‍ സർവ്വീസ് പരിഷ്‌കരണം, ഇ- ഗവേണനന്‍സുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ എന്നിവ ശ്രദ്ധേയമായിരുന്നു. രണ്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറായിട്ടുണ്ട്. അതും ഉടന്‍ സമര്‍പ്പിക്കും.

ഇനി ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി തുടരാന്‍ താത്പര്യമില്ലെന്ന് സര്‍ക്കാരിനെയും പാര്‍ട്ടിയേയും മുഖ്യമന്ത്രിയെയും വിഎസ് അറിയിച്ചിരുന്നു. ഇതിന്റെ മുന്നോടിയായി ഒരു മാസം മുമ്പ് ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിഞ്ഞ് മകന്റെ വീട്ടിലേക്ക് ഇദ്ദേഹം താമസം മാറുകയും ചെയ്തിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com