ഇരട്ടവോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവ്‌ശിക്ഷ ലഭിക്കാവുന്ന കുറ്റമായി കണക്കാക്കും

പട്ടികയിൽ ഉള്ളവർ വോട്ടിന് മുൻപ് സത്യവാങ്മൂലം നൽകണം .പട്ടികയിൽ ഉള്ളവരുടെ ഫോട്ടോയും വിരൽ അടയാളവും എടുക്കും .
ഇരട്ടവോട്ടിന് ശ്രമിച്ചാൽ ഒരു വർഷം  വരെ തടവ്‌ശിക്ഷ  ലഭിക്കാവുന്ന കുറ്റമായി കണക്കാക്കും

തിരുവനന്തപുരം :ഇരട്ടവോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവ്‌ശിക്ഷ ലഭിക്കുന്ന വകുപ്പിട്ട് കേസെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം .ഇരട്ട വോട്ട് തടയുന്നത് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പുറത്തിറക്കിയ മാർഗ്ഗരേഖയിലാണ് ഇത് പറയുന്നത് .

ഒന്നിലേറെ തവണ വോട്ട് ചെയ്യാൻ ശ്രമിച്ചാൽ ക്രിമിനൽ കുറ്റമായി കണക്കാക്കും .ഇരട്ട വോട്ട് പട്ടിക എല്ലാ പ്രെസിഡിങ് ഓഫീസർമാർക്കും കൈമാറും .പട്ടികയിൽ ഉള്ളവർ വോട്ടിന് മുൻപ് സത്യവാങ്മൂലം നൽകണം .പട്ടികയിൽ ഉള്ളവരുടെ ഫോട്ടോയും വിരൽ അടയാളവും എടുക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com