പുടിൻ്റെ രാഷ്ട്രീയ എതിരാളി വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ
Top News

പുടിൻ്റെ രാഷ്ട്രീയ എതിരാളി വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ

വിഷം കൊടുത്തതാണെന്ന സ്ഥീരികരിക്കപ്പെടാത്ത വാർത്തയുണ്ട്

News Desk

News Desk

മോസ്‌കോ: റഷ്യൻ പ്രതിപക്ഷ രാഷ്ട്രീട്രീയ നേതാവ് അലക്സി നവാൽനി വിഷം ഉള്ളിൽ ചെന്ന് അവശനിലയിലെന്ന് എപി റിപ്പോർട്ട്. നവാൽനി വെന്റിലേറ്ററിലാണ്. വിഷം കൊടുത്തതാണെന്ന സ്ഥീരികരിക്കപ്പെടാത്ത വാർത്തയുണ്ട്. നവാൽനിൻ്റെ രാഷ്ട്രീയ പ്രതിയോഗികൾ ഇതിനു പിന്നിൽ പ്രതിപ്രവർത്തിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്.

സൈബീരിയയിലെ ടോംസ്കിൽ നിന്ന് മോസ്കോയിലേക്കുള്ള വിമാനയാത്രക്കിടെയാണ് 44 കാരനായ നവാൽനിയുടെ ആരോഗ്യവസ്ഥ പൊടുന്നനെ വഷളായത്. വിമാനം ഓംസ്കിൽ അടിയന്തര ലാൻഡിംഗ് നടത്തി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നവാൽനിയുടെ വക്താവ് കിര യർമിഷ് ട്വിറ്റ് ചെയ്തു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കടുത്ത രാഷ്ട്രീയ എതിരാളിയാണ് ഇദ്ദേഹം. കഴിഞ്ഞ വർഷം ജയിൽവാസത്തിനിടയിലും നൽവാനിക്ക് വിഷ ബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതടക്കം രണ്ടാo തവണയാണ് നൽവാനിക്ക് വിഷ ബാധയേൽക്കുന്നത്.

സംശയങ്ങളുടെ സൂചിമുന ഉയരുന്നത് പ്രസിഡൻ്റ് പുടിൻ സംഘത്തിനെതിരെയാണ്. ബലാറസ് ഭരണകൂടത്തിനെതിരെയുള്ള തുടരുന്ന പ്രക്ഷോഭകർക്ക് നവാൽനി പിന്തുണ നൽകുന്നുണ്ട്. ഏറ്റവും ഒടുവിലിതും നവാൽനിനോടുള്ള പുടിൻ്റ നീരസമേറുന്നതിന് കാരണമായിട്ടുണ്ടത്രെ.

ആഗസ്ത് വ്യാഴാഴ്ച പുലർച്ചെ (റഷ്യൻ സമയം ) വിമാനത്തിൽ കയറുന്നതിന് മുമ്പ് എയർപോർട്ട് കഫേയിൽ നിന്ന് ചായ കുടിച്ചിരുന്നു. ആ ചായയിൽ നിന്ന് വിഷബാധയേറ്റിട്ടുണ്ടാകാമെന്ന സംശയമാണ് നവാൽനിയുടെ വക്താവ് കിര യർമിഷ് എക്കോ മോസ്ക്വി റേഡിയോ സ്റ്റേഷനോട് പറഞ്ഞത്. വിമാനത്തിനുള്ളിൽ യാത്രരക്കിടെ നവാൽനി വിയർക്കാൻ തുടങ്ങി. തന്നോട് അദ്ദേഹത്തോട് സംസാരിക്കാൻ ആവശ്യപ്പെട്ടു. ഒരു ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടോയെന്നറിയുന്ന്നതിന് വേണ്ടിയായിരുന്നുവത്. ഇതിനിടെ ടോയ്ലെറ്റിൽ പോയി. അവിടെവച്ച് ബോധരഹിതനായി - വക്താവ് വിശദീകരിച്ചു.

രാഷ്ടീയ എതിരാളിയായ നവാൽനിയോട് പ്രസിഡൻ്റ് പുടിൻ മോശമായി പ്രവർത്തിക്കുന്നുവെന്ന് തോന്നുന്നതായി നവാൽനിയുടെ സഖ്യകക്ഷിയായ വ്‌ളാഡിമിർ മിലോവ് ട്വീറ്റിൽ പറഞ്ഞു.

നവാൽനി ഓംസ്ക് ആംബുലൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലാണ്. രോഗനിർണയത്തെക്കുറിച്ച് ആശുപത്രി ഡോക്ടർമാർ വ്യക്തത നൽകുന്നില്ല. നവാൽനിയുടെ ആരോഗ്യ നില ഗുരുതരാവസ്ഥയിലാണ്. അതേസമയം തന്നെ സ്ഥിരതയുള്ളതാണെന്നും ആശുപത്രി ഡെപ്യൂട്ടി ചീഫ് ഡോക്ടർ അനറ്റോലി കലിനിചെങ്കോ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കൂടുതൽ വിശദാംശങ്ങൾ നൽകാനാവില്ലെന്ന് രോഗികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് ഡോക്ടർമാരെ തടയുന്ന നിയമം ചൂണ്ടിക്കാട്ടി കലിനിചെങ്കോ പറഞ്ഞു

Anweshanam
www.anweshanam.com