വി കെ ഇബ്രാഹിം‍ കുഞ്ഞിന്‍റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും

വി കെ ഇബ്രാഹിം‍ കുഞ്ഞിന്‍റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും
ഇബ്രാഹിംകുഞ്ഞ്

കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം‍ കുഞ്ഞിന്‍റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും. നാളെ ഡി എം ഒയ്ക്ക് കൈമാറുന്ന റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.

ഈ റിപ്പോ‍ര്‍ട് കിട്ടിയ ശേഷമാകും ഇബ്രാംഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയും വിജിലന്‍സിന്‍റെ കസ്റ്റഡി അപേക്ഷയും മൂവാറ്റുപുഴ കോടതി പരിഗണിക്കുക. വിജിലന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ എത്തി ഇബ്രാംഹിംകു‌ഞ്ഞിന്‍റെ ആരോഗ്യനില പരിശോധിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com