വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് സമർപ്പിക്കും

റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് ഡിഎംഒ കൈമാറും
വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് സമർപ്പിക്കും
വികെ ഇബ്രാഹിംകുഞ്ഞ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധനാ റിപ്പോര്‍ട്ട് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ഇന്ന് സമർപ്പിക്കും. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മുൻപാകെയാണ് റിപ്പോർട്ട് സമർപ്പിക്കുക. ഇബ്രാംഹിം കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് സ്ഥിരീകരിച്ചതായാണ് സൂചന.

റിപ്പോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിക്ക് ഡിഎംഒ കൈമാറും. നാളെ ഇത് പരിഗണിച്ച ശേഷമാകും ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി തീരുമാനമെടുക്കുക. കേസില്‍ അഞ്ചാം പ്രതിയായ ഇംബ്രാംഹിം കുഞ്ഞിനെ അറസ്റ്റുചെയ്‌തെങ്കിലും ആശുപത്രിയില്‍ തുടരുകയാണ്.

also read: പാലാരിവട്ടം പാലം; പിഴവും പഴിയും

എട്ടംഗ ഡോക്ടര്‍മാരുടെ സംഘം കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ എത്തി കഴിഞ്ഞ ദിവസം സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com