വിശാഖപട്ടണം വാതകചോര്‍ച്ച; പ്രതികള്‍ക്ക് ജാമ്യം
Top News

വിശാഖപട്ടണം വാതകചോര്‍ച്ച; പ്രതികള്‍ക്ക് ജാമ്യം

വിശാഖപട്ടണം വാതകചോര്‍ച്ച കേസില്‍ കമ്പനി അധികൃതര്‍ക്ക് ആന്ധ്ര ഹൈകോടതി ജാമ്യം നല്‍കി

News Desk

News Desk

വിശാഖപട്ടണം: വിശാഖപട്ടണം വാതകചോര്‍ച്ച കേസില്‍ കമ്പനി അധികൃതര്‍ക്ക് ആന്ധ്ര ഹൈകോടതി ജാമ്യം നല്‍കി. എല്‍ജി പൊളിമേഴ്‌സ് സി ഇഒ സുന്‍ ജിയോങ് ,ഡയറക്ടര്‍ ഡിഎസ് കിം , ഓപ്പറേഷന്‍ അഡീഷണല്‍ ഡയറക്ടര്‍ പി പി മോഹന്‍ റാവു തുടങ്ങി എട്ടു പ്രതികള്‍ക്കാണ് ജാമ്യം അനുവദിക്കപ്പെട്ടത്. ജൂലായ് നാലിനാണ് ജാമ്യാപേക്ഷ പരിഗണിക്കപ്പെട്ടത്, എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.സിഇഒയടക്കുള്ളവരുടെ കസ്റ്റഡി കാലാവധി ഇന്ന് (ആഗസ്ത് അഞ്ച്) അവസാനിക്കുകയാണ്. 2020 മെയ് ഏഴിനായിരുന്നു വാതകചോര്‍ച്ച.12 പേര്‍ മരണപ്പെട്ടിരുന്നു.

Anweshanam
www.anweshanam.com