സി​ബി​ഐക്ക് പി​ന്നാ​ലെ ലൈ​ഫി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന; രേഖകൾ കസ്റ്റഡിയിലെടുത്തു

ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ടി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ ന​ട​പ​ടി​യാ​ണി​ത്
സി​ബി​ഐക്ക് പി​ന്നാ​ലെ ലൈ​ഫി​ല്‍ വി​ജി​ല​ന്‍​സ് പ​രി​ശോ​ധ​ന; രേഖകൾ കസ്റ്റഡിയിലെടുത്തു

തി​രു​വ​ന​ന്ത​പു​രം: ലൈ​ഫ് പ​ദ്ധ​തി ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​നു തൊ​ട്ടു പി​ന്നാ​ലെ പ്രാ​ഥ​മി​ക പരി​ശോ​ധ​ന ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച വി​ജി​ല​ന്‍​സ് സം​ഘം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വൈ​കു​ന്നേ​രം വി​ജി​ല​ന്‍​സ് സം​ഘം സെ​ക്ര​ട്ട​റി​യേ​റ്റ് അ​ന​ക്സി​ലെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വി​ഭാ​ഗ​ത്തി​ല്‍ എ​ത്തി ലൈ​ഫ് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ പ​രി​ശോ​ധി​ച്ചു.

ഓ​ഫീ​സ് സ​മ​യം ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ടി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ ന​ട​പ​ടി​യാ​ണി​ത്. ലൈ​ഫ് മി​ഷ​ന്‍ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച രേ​ഖ​ക​ളാ​ണ് വി​ജി​ല​ന്‍​സ് സം​ഘം പ​രി​ശോ​ധി​ച്ച​ത്. കോ​ട്ട​യം യൂ​ണി​റ്റ് എ​സ്പി വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ ​ന്വേ​ഷ​ണം.

വടക്കാഞ്ചേരിയിലെ കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്. എറണാകുളം സിജെഎം കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. യുണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ, സെയ്ൻ വെഞ്ച്വേർസ്, ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതർക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. പിന്നാലെ തൃശൂരിലും എറണാകുളത്തും സിബിഐ പരിശോധന നടത്തി. യൂണിടാക് ബിൽഡേഴ്സിന്‍റെ ഓഫീസിലും ഉയർന്ന ഉദ്യോഗസ്ഥരുടെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരത്തെ ലൈഫ് മിഷൻ ഓഫീസിലും അടുത്ത് തന്നെ സിബിഐ പരിശോധന നടത്തുമെന്നാണ് വിവരം.

അതേസമയം, സിബിഐ അന്വേഷണം ആരംഭിച്ചത് രാഷ്ട്രീയപ്രേരിതമായാണെന്ന് ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി. കോൺഗ്രസ് എംഎൽഎയുടെ പരാതിയിൽ സിബിഐ കേസെടുത്തത് അസാധാരണമാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. ഈ നടപടി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ബിജെപി-കോൺഗ്രസ്സ് കൂട്ട്കെട്ട് ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണിത്. വിവാദങ്ങളിൽ ഏതന്വേഷണവും ആകാമെന്നാണ് സർക്കാർ നിലപാട്. അഖിലേന്ത്യാ തലത്തിൽ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ്, കേരളത്തിൽ സ്തുതിപാഠകരാണ്. കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കൾ പ്രതികളായ ടൈറ്റാനിയം, മാറാട് കലാപ കേസുകൾ സിബിഐ ഏറ്റെടുക്കാത്തത് ബിജെപി-കോൺഗ്രസ് സഖ്യത്തിന്റെ തീരുമാനപ്രകാരമാണെന്നും സെക്രട്ടേറിയേറ്റ് ആരോപിച്ചു.

Related Stories

Anweshanam
www.anweshanam.com