പി.ടി തോമസ് എം.എല്‍.എയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

ഇടപ്പള്ളിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ കൈമാറ്റത്തിന് എംഎൽഎ കൂട്ടുനിന്നുവെന്ന പരാതിയിലാണ് വിജിലൻസിൻ്റെ അന്വേഷണം
പി.ടി തോമസ്  എം.എല്‍.എയ്‌ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

കള്ളപ്പണ ഇടപാട് ആരോപണത്തിൽ തൃക്കാക്കര എംഎൽഎ പി.ടി.തോമസിനെതിരെ വിജിലൻസ് അന്വേഷണം.

ഇടപ്പള്ളിയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ കൈമാറ്റത്തിന് എംഎൽഎ കൂട്ടുനിന്നുവെന്ന പരാതിയിലാണ് വിജിലൻസിൻ്റെ അന്വേഷണം.ഇക്കാര്യത്തിൽ പി.ടി തോമസിന്റെ ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് അന്വേഷണത്തിന് ഇപ്പോൾ ഉത്തരവിറങ്ങിയിരിക്കുന്നത്.

എം.എൽ.എയ്ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറും അനുമതി നൽകിയിരുന്നു. എറണാകുളം ചിലവന്നൂരിൽ കൊച്ചാപ്പള്ളി തോട് കൈയേറി നികത്തിയെന്ന പരാതിയിലാണ് വിജിലൻസിൻ്റെ അന്വേഷണം നടക്കുന്നത്.

Related Stories

Anweshanam
www.anweshanam.com