നിർണായക നീക്കവുമായി വിജിലൻസ്; പാലാരിവട്ടം പാലം കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം

നിർണായക നീക്കവുമായി വിജിലൻസ്; പാലാരിവട്ടം പാലം കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് സംഘം

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെ പൂട്ടാനൊരുങ്ങി വിജിലന്‍സ്. കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ഇബ്രാഹിം കുഞ്ഞിനെ കസ്റ്റഡിയിലെടുക്കാൻ ആലുവയിലെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടിൽ വിജിലൻസ് എത്തി.

ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചു. എന്നാൽ മടങ്ങി പോകാൻ സംഘം തയ്യാറായിട്ടില്ല. സംഘം വീട്ടിൽ തുടരുകയാണ്. അപ്രതീക്ഷിതമായാണ് വിജിലൻസിന്റെ നീക്കം.

നടപടി വേഗത്തിലാക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം ലഭിച്ചതിനെ തുടർന്നാണ് നീക്കം. ഇ ശ്രീധരനെ കേസില്‍ സാക്ഷിയാക്കും. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുന്‍ തീരുമാനം. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലന്‍സ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ദ്ധരോടും വിവരങ്ങള്‍ തേടി.

Related Stories

Anweshanam
www.anweshanam.com