ഇന്ന് വിദ്യാരംഭം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ ആദ്യാക്ഷരം കുറിക്കുന്ന തുഞ്ചൻ പറമ്പിൽ ചരിത്രത്തിൽ ആദ്യമായി ഇത്തവണ എഴുത്തിനിരുത്ത് ഇല്ല
ഇന്ന് വിദ്യാരംഭം; കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു
P Musthafa

തിരുവനന്തപുരം: ഇന്ന് വിദ്യാരംഭം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. കോവിഡ് കാലമായതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ തിരക്ക് കുറവായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ ആദ്യാക്ഷരം കുറിക്കുന്ന തുഞ്ചൻ പറമ്പിൽ ചരിത്രത്തിൽ ആദ്യമായി ഇത്തവണ എഴുത്തിനിരുത്ത് ഇല്ല.

എഴുത്തിനിരുത്തിന് പകരം ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് എം.ടി വാസുദേവൻ നായരുടെ പ്രഭാഷണ വീഡിയോ നൽകും. മലപ്പുറം ജില്ലയിലെ കോവിഡ് വ്യാപനം കണക്കിൽ എടുത്താണ് ഇവിടെ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.

അതേസമയം പൂജക്ക് വച്ച പുസ്തകങ്ങൾ എടുക്കാൻ നാട്ടുകാർ ഇത്തവണയും എത്തും. എന്നാൽ ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ പ്രവേശിപ്പിക്കില്ല. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പൂജവയ്പ്, വിദ്യാരംഭം തുടങ്ങിയവയിൽ ആൾക്കൂട്ട ആഘോഷങ്ങൾ ഒഴിവാക്കി എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.

Related Stories

Anweshanam
www.anweshanam.com