വെ​ട്രി​വേ​ല്‍ യാ​ത്ര;ത​മി​ഴ്‌​നാ​ട് ബി​.ജെ.​പി അ​ധ്യ​ക്ഷ​ന്‍ അറസ്റ്റില്‍

തിരുത്തണി ക്ഷേത്രത്തിന് സമീപത്താണ് പൊ​ലീ​സ് വേ​ല്‍ യാ​ത്ര ത​ട​ഞ്ഞ​ത്
 വെ​ട്രി​വേ​ല്‍ യാ​ത്ര;ത​മി​ഴ്‌​നാ​ട്
  ബി​.ജെ.​പി അ​ധ്യ​ക്ഷ​ന്‍ അറസ്റ്റില്‍

ചെ​ന്നൈ: അ​നു​മ​തി​യി​ല്ലാ​തെ വെ​ട്രി​വേ​ല്‍ യാ​ത്ര ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് ബി​.ജെ.​പി അ​ധ്യ​ക്ഷ​ന്‍ എ​ല്‍. മു​രു​കനെ അ​റ​സ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്താണ് പൊ​ലീ​സ് വേ​ല്‍ യാ​ത്ര ത​ട​ഞ്ഞ​ത്. നൂ​റോ​ളം പ്ര​വ​ര്‍​ത്ത​ക​രെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥ​ല​ത്ത് പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ചെ​റി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

നേ​ര​ത്തെ പൂ​ന​മ​ല്ലി​ക്ക് സ​മീ​പ​ത്ത് വ​ച്ച്‌ വേല്‍യാത്രക്ക് പുറപ്പെട്ട അധ്യക്ഷന്‍ മുരുകന്‍റെ വാഹനം പൊലീസ് തടഞ്ഞിരുന്നു. എ​ന്നാ​ല്‍ ഇത് കണക്കിലെടുക്കാതെ ഇവര്‍ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. എല്ലാ ഭക്തര്‍ക്കും അവരവരുടെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും മുരുകന്‍ പറഞ്ഞു. also read തമിഴ്നാട്; വെട്രിവേൽ യാത്രയുമായി ബിജെപി മുന്നോട്ട്

ത​മി​ഴ്നാ​ട് ബി.​ജെ​.പി അ​ധ്യ​ക്ഷ​ന്‍ എ​ല്‍. മു​രു​ക​നാ​ണ് യാ​ത്ര ന​യി​ക്കു​ന്ന​ത്. വ​ര്‍​ഗീ​യ​വി​ദ്വേ​ഷം ല​ക്ഷ്യ​മി​ട്ടാ​ണ് വേ​ല്‍​യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ലെ മ​റ്റ് രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​ക​ള്‍ പ​റ​യു​ന്ന​ത്.

ഭഗവാൻ മുരുകൻ്റ പ്രധാനപ്പെട്ട ആറു ക്ഷേത്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാണ് യാത്ര. തിരുത്താണി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് സംസ്ഥാനത്തുടനീളം സഞ്ചരിച്ച് തിരുച്ചെന്തൂർ ക്ഷേത്രത്തിൽ വെട്രിവേൽ യാത്രക്ക് പര്യവസാനമെന്ന നിലയിലാണ് ബിജെപി ആസൂത്രണം ചെയ്തിട്ടുള്ളത്.

തമിഴ് ദ്രാവിഡ രാഷ്ട്രീയത്തിൽ ഹിന്ദുത്വ രാഷ്ട്രീയം കലർത്തി വോട്ടു ബാങ്ക് സൃഷ്ടിച്ചെടുക്കുവാനുള്ള ഉത്തേരന്ത്യൻ ബിജെപി അജണ്ടയാണ് വെട്രിവേൽ യാത്രയിലൂടെ തമിഴ്നാട് ബിജെപി ലക്ഷ്യമിടുന്നത്.

Related Stories

Anweshanam
www.anweshanam.com