വെന്റിലേറ്റര്‍ ഇടപ്പാട്: അഴിമതി അന്വേഷണമില്ലെന്നത് സര്‍ക്കാര്‍ ധിക്കാരം
Top News

വെന്റിലേറ്റര്‍ ഇടപ്പാട്: അഴിമതി അന്വേഷണമില്ലെന്നത് സര്‍ക്കാര്‍ ധിക്കാരം

മെഡിക്കല്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ.

By News Desk

Published on :

മെഡിക്കല്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് ജൂഡിഷ്യല്‍ അന്വേഷണം നടത്തമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതുമായി ബന്ധപ്പെട്ട് പലപ്പോഴായി സിദ്ധരാമയ്യ ട്വിറ്റ് ചെയ്തു. പക്ഷേ അന്വേഷണമെന്നാവശ്യം ബിജെപി യദ്യൂരപ്പ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു - എഎന്‍ഐ റിപ്പോര്‍ട്ട്.

അഴിമതി നടന്നിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ അന്വേഷണത്തെ എന്തിന് ഭയക്കണം? അന്വേഷണമെന്നാവശ്യത്തെ അവഗണിക്കപ്പെടുന്നിടത്ത് അഴിമതി മൂടിവയ്ക്കുവാനുള്ള ശ്രമമാണ്. ഇത് ജനങ്ങളോടുള്ള ബിജെപി സര്‍ക്കാരിന്റെ ധിക്കാരമാണ് - സിദ്ധരാമയ്യ ആഞ്ഞടിച്ചു.

അഴിമതി ആരോപണം സിറ്റിങ് ജഡ്ജി അന്വേഷിക്കണം. ബന്ധപ്പെട്ട തെളിവുകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാണ്. അഴിമതിയില്ലെങ്കില്‍ സര്‍ക്കാര്‍ തെളിയിക്കട്ടെ. സര്‍ക്കാര്‍ എന്തിനാണ് അന്വേഷണമെന്നാവശ്യത്തോട് മുഖം തിരിഞ്ഞുനില്‍ക്കുന്നത്. അന്വേഷണമില്ലെന്ന നിലപാടില്‍ അഴിമതി നടന്നുവെന്നത് സമ്മതിക്കുകയാണ്.

പ്രധാനമന്ത്രി കാര്യാലയം പറയുന്നു ഒരു യൂണിറ്റിന് നാല് ലക്ഷം രൂപ വച്ച് 50000 വെന്റിലേറ്റുകള്‍ സംഭരിച്ചുവെന്ന്. ഇത് സത്യമല്ലൊന്നാണോ? പിഎം കെയര്‍ പ്രകാരം ലഭ്യമാക്കപ്പെട്ട ഈ വെന്റിലേറ്റുകള്‍ ഗുണനിലവാരമില്ലാത്തവയെന്ന് കര്‍ണാടക ആരോഗ്യമന്ത്രി പറയുമോ? ഉന്നത ഗുണനിലവാരമുള്ളതും സാധാരാണ മോഡലുമുണ്ട്. 18 ലക്ഷം രൂപ വരെ വിലയുള്ള വെന്റിലേറ്റര്‍ പ്രധാനമന്ത്രി കാര്യാലയത്തിന് വാങ്ങാന്‍ കഴിയുമായിരുന്നു. പിന്നെന്തിനാണ് നാല് ലക്ഷത്തിന്റെ വാങ്ങിയത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാകുന്നില്ല - സിദ്ധരാമയ്യ വ്യക്തമാക്കി.

കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന ഈ വേളയില്‍ രാഷ്ട്രീയം പയറ്റുകയാണെന്ന് തെറ്റിദ്ധരിക്കപ്പെടരുത്. ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന വേളയിലെ അഴിമതി എതിര്‍ക്കപ്പെടാതെ തരമില്ല - സിദ്ധരാമയ്യ വിശദീകരിച്ചു.

Anweshanam
www.anweshanam.com