
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ അന്‍സര്‍ പൊലീസ് പിടിയില്‍. കേസിലെ രണ്ടാം പ്രതിയാണ് അന്‍സര്‍. ബന്ധു വീട്ടിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിയെന്ന് ദൃക്സാക്ഷി തിരിച്ചറിഞ്ഞത്തില്‍ ഒരാള്‍ അന്‍സറായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.