വെഞ്ഞാറന്‍മൂട് ഇരട്ടക്കൊലക്കേസില്‍ കൂടുതല്‍ പ്രതികളെ ഇന്ന് റിമാന്‍ഡ് ചെയ്യും

കേസിലെ ഗൂഢാലോചനയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
വെഞ്ഞാറന്‍മൂട് ഇരട്ടക്കൊലക്കേസില്‍ കൂടുതല്‍ പ്രതികളെ ഇന്ന് റിമാന്‍ഡ് ചെയ്യും

തിരുവനന്തപുരം: വെഞ്ഞാറന്‍മൂട് ഇരട്ടക്കൊലക്കേസില്‍ കൂടുതല്‍ പ്രതികളെ ഇന്ന് റിമാന്‍ഡ് ചെയ്യും. ഇന്നലെ നാല് പേരെ റിമാന്‍ഡ് ചെയ്തിരുന്നു. ബാക്കിയുള്ളവരെയാണ് ഇന്ന് റിമാൻഡ് ചെയ്യുക. മുഖ്യപ്രതികളായ സജീവ്, സനല്‍ എന്നിവരും ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ച പ്രീജയുമാണ് ഇന്നലെ പിടിയിലായത്.

കേസിലെ ഗൂഢാലോചനയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസില്‍ നേരിട്ട് ബന്ധമുള്ള ഐഎന്‍ടിയുസി പ്രാദേശിക നേതാവ് ഉണ്ണി, അന്‍സാര്‍ എന്നിവരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് സിപിഎം സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുകയാണ്. വൈകിട്ട് നാല് മുതല്‍ ആറ് വരെ നടക്കുന്ന പ്രതിഷേധ ധര്‍ണയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എറണാകുളത്തും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തൃശൂരും പങ്കെടുക്കും.

Related Stories

Anweshanam
www.anweshanam.com