വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ലപാതകം: ഒരു സ്ത്രീ ​അ​ട​ക്കം മൂ​ന്നു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍
Top News

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ലപാതകം: ഒരു സ്ത്രീ ​അ​ട​ക്കം മൂ​ന്നു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ല്‍ ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​രു സ്ത്രീ ​ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ലാ​യി. മു​ഖ്യ​പ്ര​തി​ക​ള്‍​ക്ക് ഒ​ളി​ത്താ​വ​ളം ഒ​രു​ക്കി​യ മ​ദ​പു​രം സ്വദേശിനി പ്രീജ​ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി.

അ​തേ​സ​മ​യം, കേ​സി​ല്‍ നേ​ര​ത്തേ അ​റ​സ്റ്റി​ലാ​യ നാ​ലു പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. അ​ജി​ത്ത്, ഷ​ജി​ത്ത്, സ​തി, ന​ജീ​ബ് എ​ന്നി​വ​രെ​യാ​ണ് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. റിമാന്‍ഡിലായ നാല് പേരും പ്രതികളെ സഹായിച്ചവരാണ്. ഇരട്ടക്കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വൈരാഗ്യം ഉണ്ടായത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിന്റെ സമയത്താണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കലാശക്കൊട്ടിനിടെ പ്രതികളും കൊല്ലപ്പെട്ട മിഥിലാജും ഹക്ക് മുഹമ്മദും തമ്മില്‍ തേമ്ബാമൂട് വച്ച്‌ സംഘര്‍ഷമുണ്ടായിരുന്നു.

സംഘര്‍ഷത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷഹീനെ ഏപ്രില്‍ നാലിന് ആക്രമിച്ചു. ഇരട്ടക്കൊല കേസിലെ പ്രതികളായ സജീവന്‍, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഫൈസലിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവര്‍. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

Anweshanam
www.anweshanam.com