വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ര​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍
Top News

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ര​ണ്ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

കേ​സി​ലെ ര​ണ്ട് പ്ര​ധാ​ന​പ്ര​തി​ക​ളാ​യ സ​ജീ​വ്,സ​ന​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ല്‍ ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ല്‍ ര​ണ്ട് ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ര​ണ്ട് മു​ഖ്യ​പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍. കേ​സി​ലെ ര​ണ്ട് പ്ര​ധാ​ന​പ്ര​തി​ക​ളാ​യ സ​ജീ​വ്,സ​ന​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ല്‍ ഒ​ന്നും മൂ​ന്നും പ്ര​തി​ക​ളാ​ണ് ഇ​വ​ര്‍.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി മി​ഥി​ലാ​ജി​നെ​യും ഹ​ഖ് മു​ഹ​മ്മ​ദി​നെ​യും ആ​ക്ര​മി​ച്ച​തും വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച​തും ഇ​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് പേ​രും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ്. ഐ​എ​ന്‍​ടി​യു​സി അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി സ​ജീ​വ​ബ​ന്ധ​വു​മു​ണ്ട്.

അ​ക്ര​മി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കി​യ​വ​രും ഇ​വ​രെ ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ച​വ​രു​മാ​യ ഏ​ഴ് പേ​രെ നേ​ര​ത്തേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

രാഷ്ട്രീയകൊലപാതകം തന്നെയാണ് മിഥിലാജിന്‍റെയും ഹഖ് മുഹമ്മദിന്റേതെന്ന് വ്യക്തമാക്കി എഫ്.‌ഐ.ആര്‍ പുറത്തുവന്നിരുന്നു. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെത്തന്നെയാണ് മാരകായുധങ്ങളുമായി ഇവരെ രണ്ട് പേരെയും പ്രതികള്‍ ആക്രമിച്ചതെന്നും, എഫ്‌.ഐ.ആര്‍ പറയുന്നു.

അക്രവുമായി ബന്ധപ്പെട്ട് ഏഴ് പേർ കസ്റ്റഡിയിൽ തുടരുകയാണ്. അതേസമയം ഇവർക്കൊപ്പമുണ്ടെന്ന് കണ്ടെത്തിയ അൻസർ ഇപ്പോഴും ഒളിവിലാണ്.

Anweshanam
www.anweshanam.com