രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ്

പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ തന്നെ അതിസുരക്ഷാ നമ്പർ പ്ലേറ്റും പിടിപ്പിക്കും .വ്യാഴാഴ്ച്ച മുതൽ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും .
രജിസ്ട്രേഷന്   മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ്

ന്യൂഡൽഹി :രജിസ്ട്രേഷന് മുന്നോടിയായുള്ള വാഹന പരിശോധന ഒഴിവാക്കി മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കി .വാഹനങ്ങൾ ഷോറൂമിൽ നിന്നും ഇറക്കുന്നതിന് മുൻപ് റെജിസ്ട്രേഷൻ നൽകും .

പുതിയ വാഹനങ്ങൾക്ക് ഷോറൂമിൽ തന്നെ അതിസുരക്ഷാ നമ്പർ പ്ലേറ്റും പിടിപ്പിക്കും .വ്യാഴാഴ്ച്ച മുതൽ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും .

അതിസുരക്ഷാ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാത്ത വാഹനങ്ങൾ നിരത്തിറക്കിയാൽ ഡീലർക്ക് കനത്ത പിഴ ചുമത്തും .വാഹനത്തിന്റെ 10 വർഷത്തെ റോഡ് നികുതിക് തുല്യമാണ് പിഴ .

ഫാൻസി നമ്പർ വേണമെങ്കിൽ താത്പര്യപത്രം അപ്‌ലോഡ് ചെയ്യണം .വൈകിട്ട് നാലിന് മുൻപ് വരുന്ന അപേക്ഷകളിൽ അന്ന് തന്നെ നമ്പർ അനുവദിക്കണം .റെജിസ്ട്രേഷൻ നമ്പർ അപ്പോൾ തന്നെ ഡീലർക്ക് അറിയാം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com