സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി; മന്ത്രി തോമസ് ഐസക്കിനെതിരേ അവകാശലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം

അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി; മന്ത്രി തോമസ് ഐസക്കിനെതിരേ  അവകാശലംഘന നോട്ടീസ് നല്‍കി പ്രതിപക്ഷം

തിരുവനന്തപുരം: സി എ ജി കരട് റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. വി ഡി സതീശനാണ് തോമസ് ഐസക്കിനെതിരെ നോട്ടീസ് നല്‍കിയത്.

അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കീഴ്വഴക്കം അനുസരിച്ച്‌ ഗവര്‍ണര്‍ക്ക് വേണ്ടി ധനമന്ത്രി നിയമസഭയില്‍ സിഐജി റിപ്പോര്‍ട്ട് വയ്ക്കുകയും അതിനുശേഷം അത് പുറത്ത് വിടുകയുമാണ് ചെയ്യേണ്ടത്.ഇതൊന്നുമുണ്ടായില്ല. സഭയില്‍ എത്തുന്നത് വരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ മന്ത്രി ബാധ്യസ്ഥനുമായിരുന്നുവെന്നും നോട്ടീസില്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com