മന്ത്രിസഭയില്‍ വിശ്വാസമില്ല; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി വിഡി സതീശൻ

സ്പീക്കറെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്
മന്ത്രിസഭയില്‍ വിശ്വാസമില്ല; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി വിഡി സതീശൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്ന പ്രതിപക്ഷം നിയമസഭയിൽ അവിശ്വാസ പ്രമേയ നോട്ടീസുമായി മുന്നോട്ട്. സര്‍ക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കാനാണ് നീക്കം. ചട്ടം 63 പ്രകാരം ആണ് വിഡി സതീശൻ മന്ത്രിസഭക്കെതിരെ നിയമസഭാ സെക്രട്ടറിക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.

സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയം ആണ് നിയമസഭാ സെക്രട്ടറിക്ക് കൈമാറിയിട്ടുള്ളത്. അതെസമയം, സ്പീക്കറെ മാറ്റണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളുമായി കേരള നിയമസഭാ സ്പീക്കർക്ക് വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവുമുണ്ടെന്നാണ് നിയമസഭ സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

ധനകാര്യബിൽ പാസാക്കുന്നതിനായി നിയമസഭാ സമ്മേളനം ഈ മാസം 27 ന് ചേരാണ് മന്ത്രിസഭാ യോഗത്തില്‍ ധാരണയായത്. പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് തീരമാനം. ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വന്ന ധനകാര്യബിൽ ഈ മാസം 30 ന് അസാധുവാകും. ബിൽ പാസാക്കി ഈ സാഹചര്യം ഒഴിവാക്കുകയാണ് പ്രധാന അജണ്ട.

No stories found.
Anweshanam അന്വേഷണം
www.anweshanam.com