തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വയല്‍ക്കിളികളും, യുഡിഎഫ് പിന്തുണച്ചേക്കും

നിലവില്‍ എല്‍.ഡി.എഫിന് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷമുളള വാര്‍ഡുകളാണിത്
തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വയല്‍ക്കിളികളും, യുഡിഎഫ് പിന്തുണച്ചേക്കും

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കീഴാറ്റൂര്‍ വയല്‍ ഉള്‍പ്പെടുന്ന മുപ്പതാം ഡിവിഷനിലും തൊട്ടടുത്ത മുപ്പത്തിയൊന്നാം ഡിവിഷനിലുമാണ് വയല്‍ക്കിളികള്‍ മത്സരിക്കുന്നത്.

വനിതാ സംവരണ സീറ്റുകളായ ഇരു ഡിവിവിഷനുകളിലും അടുത്ത ആഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. രണ്ടിടത്തും വയല്‍ക്കിളികള്‍ക്ക് യുഡിഎഫ് പിന്തുണ ഉണ്ടായോക്കുമെന്നാണ് സൂചനയുണ്ട്.

തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂര്‍, മാന്ധം കുണ്ട് വാര്‍ഡുകളിലാവും ഇവര്‍ മത്സരിക്കുക. വയല്‍ നികത്തി ദേശിയപാത നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ സമരത്തിന് നേതൃത്വം നല്‍കിയവരാണ് ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്.

നിലവില്‍ എല്‍.ഡി.എഫിന് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷമുളള വാര്‍ഡുകളാണിത്. സമരത്തെ ഒറ്റുകൊടുത്ത സി.പി.എമ്മിന് കീഴാറ്റൂരിലെ വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ മറുപടി നല്‍കുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com