വട്ടപ്പാറ വളവിൽ വീണ്ടും അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു
വട്ടപ്പാറ വളവിൽ വീണ്ടും അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: ദേശീയപാത 66 ലെ വളാഞ്ചേരി വട്ടപ്പാറ വളവിൽ വീണ്ടും അപകടം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവര്‍ യമനപ്പ വൈ തലവാര്‍ (35) മരണപ്പെട്ടു.

മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പഞ്ചാസാരയുമായി പോകുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ലോറി പൂര്‍ണമായും തകര്‍ന്നു.

വട്ടപ്പാറ വളവിലെ ഡിവൈഡറിൽ ഇടിച്ച് വാഹനം താഴ്ച്ചയിലേക്ക് മറിയുമാകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഡ്രൈവറെ പുറത്തെടുത്തത്. പക്ഷെ മരണം സംഭവിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദേശീയപാതയിലെ മരണ വളവായ വട്ടപ്പാറയിൽ അപകടങ്ങൾ നടക്കുന്നത് പതിവാണ്. നിരവധി തവണ വട്ടപ്പാറ വളവിലെ പ്രശ്‍നങ്ങൾ പരിഹരിക്കാൻ ആവശ്യമുയർന്നെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. മന്ത്രി കെ ടി ജലീലിന്റെ വസതിയിൽ നിന്നും മീറ്ററുകൾ മാറിയാണ് വളവ് സ്ഥിതി ചെയ്യുന്നത്. മന്ത്രി ഉൾപ്പെടെ വട്ടപ്പാറ വളവ് നിവർത്താൻ മാർഗങ്ങൾ ആലോചിച്ചിരുന്നെങ്കിലും ഒന്നും എവിടെയും എത്തിയില്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com