
ചെന്നൈ: വണ്ണിയാര്‍ സമുദായത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. പിഎംകെയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ബസുകളും ട്രെയിനും പ്രതിഷേധക്കാര്‍ തടഞ്ഞു. അനന്തപുരി എക്സ്പ്രസിനു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ സംസ്ഥാനമൊട്ടാകെ റെയില്‍വേ ലൈനുകള്‍ ഉപരോധിക്കുകയും ചെയ്തു.
ചിലയിടങ്ങളില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ വണ്ണിയാര്‍ സമുദായത്തിന് പ്രത്യേകമായി 20 ശതമാനം സംവരണം വേണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം.