വന്ദേ ഭാരത് മിഷന്‍:  യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും
Top News

വന്ദേ ഭാരത് മിഷന്‍: യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് നാളെ ആരംഭിക്കും

രാവിലെ യുഎഇ സമയം 10 ന് (ഇന്ത്യന്‍ സമയം 11.30) ബുക്കിങ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചു.

News Desk

News Desk

ദുബായ്: വന്ദേഭാരത് മിഷന്‍ ആറാം ഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള വിമാനങ്ങളിലെ ടിക്കറ്റുകള്‍ നാളെ മുതല്‍ ബുക്ക് ചെയ്യാം. രാവിലെ യുഎഇ സമയം 10 ന് (ഇന്ത്യന്‍ സമയം 11.30) ബുക്കിങ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചു.

അതേസമയം വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഇപ്പോള്‍ നടത്തുന്ന സര്‍വീസുകളിലും തിരക്ക് കുറവാണ്. അത്യാവശ്യമായി യാത്ര ചെയ്യേണ്ടവര്‍ ഇതിനോടകം മടങ്ങിയതും സന്ദര്‍ശക വിസക്കാര്‍ക്ക് രാജ്യം വിടാന്‍ കൂടുതല്‍ സമയം അനുവദിച്ചതും തിരക്ക് കുറയാന്‍ കാരണമായി.

ജൂലൈയില്‍ 450 ഓളം പേരൊണ് ദിവസവും ടിക്കറ്റുകള്‍ക്കായി ഇവിടെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്ദേ ഭാരത് അഞ്ചാം ഘട്ടത്തില്‍ ടിക്കറ്റുകള്‍ക്കായി ശരാശരി 100 പേരാണ് എത്തുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

Anweshanam
www.anweshanam.com