വന്ദേഭാരത് മിഷന്‍: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 19 സര്‍വീസുകള്‍
Top News

വന്ദേഭാരത് മിഷന്‍: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്ക് 19 സര്‍വീസുകള്‍

ഒന്‍പത് എണ്ണം കേരളത്തിലേക്കും ബാക്കിയുള്ളവ മറ്റു സംസ്ഥാനങ്ങളിലേക്കുമാണ്.

News Desk

News Desk

റിയാദ്: വന്ദേഭാരത് മിഷന്‍ ആറാംഘട്ടത്തില്‍ സൗദിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്‍പ്പെടെ പത്തൊന്‍പത് സര്‍വീസുകളാണുള്ളത്. ഒന്‍പത് എണ്ണം കേരളത്തിലേക്കും ബാക്കിയുള്ളവ മറ്റു സംസ്ഥാനങ്ങളിലേക്കുമാണ്.

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ വിമാനങ്ങളാണ് സര്‍വീസ് നടത്തുക. റിയാദ്, ദമ്മാം വിമാനത്താവളങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സര്‍വീസുകള്‍. ജിദ്ദയില്‍ നിന്ന് ഇത്തവണ കേരളത്തിലേക്ക് സര്‍വീസുകളൊന്നുമില്ല. സെപ്തംബര്‍ നാലിനും പതിമൂന്നിനും ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കും, അഞ്ചിനും, ഏഴിനും കോഴിക്കോട്ടേക്കും, എട്ടിന് കൊച്ചിയിലേക്കും, പതിനാലിന് കണ്ണൂരിലേക്കുമാണ് സര്‍വീസുകള്‍. റിയാദില്‍ നിന്നും ഏഴിന് തിരുവനന്തപുരത്തേക്കും, പന്ത്രണ്ടിന് കൊച്ചിയിലേക്കും, പതിമൂന്നിന് കോഴിക്കോട്ടേക്കും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ നടത്തുക. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം വിമാന കമ്പനി ഓഫീസുകളെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകള്‍ കരസ്ഥമാക്കാവുന്നതാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

Anweshanam
www.anweshanam.com