വന്ദേ ഭാരത് മിഷന്‍; അഞ്ചാംഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു
Top News

വന്ദേ ഭാരത് മിഷന്‍; അഞ്ചാംഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഒമാനില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വന്ദേ ഭാരത് മിഷന്റെ അഞ്ചാംഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അഞ്ചാംഘട്ടത്തില്‍ ആകെ 19 സര്‍വീസുകളാണ് ഉള്ളത്.

By News Desk

Published on :

ഒമാന്‍: ഒമാനില്‍ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാന്‍ വന്ദേ ഭാരത് മിഷന്റെ അഞ്ചാംഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു. അഞ്ചാംഘട്ടത്തില്‍ ആകെ 19 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ എട്ട് സര്‍വീസുകള്‍ കേരളത്തിലേക്കാണ്. നാല് സര്‍വീസുകള്‍ കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്ന് വീതം കണ്ണൂരിനും കോഴിക്കോടിനുമാണ് ഉള്ളത്. അഞ്ചാംഘട്ടത്തില്‍ സലാലയില്‍ നിന്ന് രണ്ട് സര്‍വീസുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ആഗസ്റ്റ് ആറ് വ്യാഴാഴ്ചയാണ് ഒമാനില്‍ നിന്ന് ആദ്യ സര്‍വീസുകള്‍ ആരംഭിക്കുക. ഇതുവരെ വന്ദേ ഭാരത് വിമാനങ്ങളിലായി 17,130 മുതിര്‍ന്നവരും 272 കുട്ടികളുമാണ് നാട്ടിലെത്തിയതെന്ന് മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു. മെയ് മാസം ആദ്യമാണ് ഒമാനില്‍ നിന്ന് വന്ദേ ഭാരത് സര്‍വീസുകള്‍ തുടങ്ങിയത്. മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നുമായ് 203 ചാര്‍േട്ടഡ് വിമാനങ്ങളും സര്‍വീസ് നടത്തിയിട്ടുണ്ട്. ഏകദേശം 36000ത്തോളം പേരാണ് ചാര്‍േട്ടഡ് വിമാനങ്ങളില്‍ മടങ്ങിയത്. വന്ദേ ഭാരത്, ചാര്‍േട്ടഡ് വിമാനങ്ങളിലായി ഇതുവരെ ഏതാണ്ട് 53000ത്തിലധികം ഇന്ത്യക്കാര്‍ ഒമാനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടുണ്ടെന്നാണ് കണക്കുകള്‍.

Anweshanam
www.anweshanam.com