വന്ദേഭാരത് മിഷന്‍; ഒമാനില്‍ നിന്ന് 8 സര്‍വീസുകള്‍ കേരളത്തിലേക്ക്
Top News

വന്ദേഭാരത് മിഷന്‍; ഒമാനില്‍ നിന്ന് 8 സര്‍വീസുകള്‍ കേരളത്തിലേക്ക്

ആകെ 23 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ എട്ടെണ്ണം കേരളത്തിലേക്കാണ്. ആഗസ്റ്റ് 16 മുതല്‍ 31 വരെയാണ് സര്‍വീസുകള്‍.

News Desk

News Desk

ഒമാന്‍: വന്ദേ ഭാരത് പദ്ധതിയുടെ ഒമാനില്‍ നിന്നുള്ള അടുത്തഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ആകെ 23 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ എട്ടെണ്ണം കേരളത്തിലേക്കാണ്. ആഗസ്റ്റ് 16 മുതല്‍ 31 വരെയാണ് സര്‍വീസുകള്‍. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് രണ്ട് സര്‍വീസുകള്‍ വീതമുണ്ട്.

ഡല്‍ഹി, മുംബൈ,ഗോവ, ചെന്നൈ, ബംഗളൂരു, വിജയവാഡ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വീസുകള്‍. കേരളത്തിലേക്കുള്ള ആദ്യ സര്‍വീസ് ആഗസ്റ്റ് 17ന് കോഴിക്കോടിനാണ്. യാത്രായ്ക്ക് ആവശ്യമായുള്ള ഓണ്‍ലൈന്‍ ഫോറം അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ലഭ്യമാകും.

Anweshanam
www.anweshanam.com