
വാലൻന്റൈൻ ദിനത്തോടുകൂടി ഫെബ്രുവരി ചുവന്ന പട്ടുടുക്കുന്ന സുന്ദരി ആകുന്നു. പ്രണയത്തിനു ഹൃദയത്തിൽ നിന്നും ഭാഷ്യം ചമച്ചവർ അനവധി.
ബിഗ് ഡേ ആയ ഫെബ്രുവരി 14 -നു മുൻപ് റോസ് ഡേ ,പ്രൊപ്പോസ് ഡേ ,ചോക്ലേറ്റ് ഡേ ,ടെഡി ഡേ ,പ്രോമിസ് ഡേ, കിസ് ഡേ ,ഹഗ് ഡേ എന്നിവ ആഘോഷിക്കപ്പെടുന്നു. ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഓരോ ദിനത്തിനും ഓരോ പ്രേത്യേകത ഉണ്ട്. ഫെബ്രുവരി ഏഴിനാണ് റോസ് ഡേ. ഫെബ്രുവരി എട്ടിനാണ് പ്രൊപ്പോസ് ഡേ ,ഫെബ്രുവരി ഒൻപതിനാണ് റോസ് ഡേ.10 നു ടെഡി ഡേ .ഫെബ്രുവരി 11 നു പ്രോമിസ് ഡേ. 12 നു കിസ് ഡേ .ഫെബ്രുവരി 13 നു ഹഗ് ഡേയും 14 നു ബിഗ് ഡേ ആയ വാലൻന്റൈൻ ഡേ ആയും ആഘോഷിക്കപ്പെടുന്നു.
പ്രണയ ദിനം അഥവാ വാലൻന്റൈൻ ദിനം ലോകമൊട്ടാകെ ഫെബ്രുവരി 14 നു ആഘോഷിക്കപ്പെടുന്നു. ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലൻന്റൈൻ എന്നൊരാൾ ആയിരുന്നു കത്തോലിക്കാ സബാഹ്യുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേ ഉള്ളു എന്നും ഒരു യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നും ചക്രവർത്തിക്ക് തോന്നി. അതിനാൽ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു.
പക്ഷെ ബിഷപ്പ് വാലൻന്റൈൻ ,പരസ്പരം സ്നേഹിക്കുന്നവരെ മനസിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തി കൊടുക്കാൻ തുടങ്ങി. വിവരം അറിയാൻ ഇടയായ ക്ലോഡിയസ് വാലൻന്റൈൻ ജയിലിൽ അടച്ചു . ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ മകളുമായി സ്നേഹത്തിലായി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് വീണ്ടും കാഴ്ച്ചശക്തി കിട്ടി. അതറിഞ്ഞ ചക്രവർത്തി തലവെട്ടാൻ ആജ്ഞ നൽകി . തല വെട്ടാൻ കൊണ്ടുപോകുന്നതിന് മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് "ഫ്രം യുവർ വാലൻന്റൈൻ "എന്ന് എഴുതി ഒരു കുറിപ്പ് വെച്ചു.
അതിനു ശേഷമാണ് ബിഷപ്പ് വാലെന്റിന്റെ ഓർമ്മക്കായി ഫെബ്രുവരി 14 നു വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്. പ്രണയത്തിന്റെ മാസം ആയിട്ടാണ് ഫെബ്രുവരി അറിയപ്പെടുന്നത്. തന്റെഇഷ്ട്ടം തുറന്നു പറയാൻ വെമ്പുന്നവർക്ക് ഒരു അവസരം കൂടി നൽകിയാണ് ഫെബ്രുവരി 14 മാഞ്ഞുപോകുന്നത്.
496 -ൽ തുടങ്ങുന്നു ഈ മധുര മനോഹര കാവ്യം .496 -മുതൽ പ്രണയം രൂപാന്തരം പ്രാപിച്ചു കൊണ്ടേ ഇരിക്കുന്നു. ആദ്യ കാലത്ത് ദൂത് ആയിരുന്നു എങ്കിൽ ഇന്നത് വാട്സാപ്പ് സന്ദേശങ്ങൾ ആയി മാറി. വിഷാദരോഗികൾക്കു പോലും പ്രതീക്ഷയേകുന്ന ഒരു വികാരം കൂടിയാണ് പ്രണയം. പണ്ടാരോ പറഞ്ഞത് പോലെ ഇത് ഏതൊരു വൃദ്ധനെയും സ്വപനം കാണാൻ പ്രേരിപ്പിക്കുന്നു ,യുവാവ് ആകുന്നു ,യൗവ്വനം തിരികെ കൊണ്ടുവരുന്നു. കാലാന്തരത്തിൽ ദൂതിൽ നിന്നും വാട്സാപ്പ് സന്ദേശങ്ങളിലേക്ക് പ്രണയ സന്ദേശം ഒതുങ്ങിയെങ്കിലും പ്രണയത്തിനു അന്നുമിന്നും ഒരേ ഭാഷ തന്നെ !പ്രണയത്തിന്റെ ഭാഷ സ്നേഹത്തിന്റെ ഭാഷ ആശ്ലേഷത്തിന്റെയും അതിർവരമ്പുകൾ ഇല്ലാത്ത ഇഷ്ടത്തിന്റെയും ഭാഷ.
ലോകത്ത് ഭാഷ വേണ്ടാത്ത വികാരങ്ങളിൽ ചുരുക്കം ചിലതു കൂടിയാണ് പ്രണയം. പ്രണയത്തിനു സമയമില്ല. അത് ഒരു നിമിഷത്തിന്റെ തോന്നൽ ആകാം. പതിയെ പതിയെ അത് നമ്മുടെ ഹൃദയത്തിനു നന്മയുടെ ഭാഷ ഓതുന്നു. പിന്നീടുള്ള ദിനങ്ങളിൽ കാണുന്നത് എന്തിലും സൗന്ദര്യം തോന്നും ,കേൾക്കുന്നത് എന്തിനും ഇമ്പം തോന്നും ,ചെയുന്നത് എന്തിനും സംതൃപ്തി നൽകും.