പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ നാളെ മുതൽ

നാളെ വൈകീട്ട് നാല് മണി മുതൽ കോവിൻ ആപ്പിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം
പതിനെട്ട് വയസിന് മുകളിലുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ നാളെ മുതൽ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ രജിസ്ട്രേഷന് നാളെ തുടക്കമാകും. നാളെ വൈകീട്ട് നാല് മണി മുതൽ കോവിൻ ആപ്പിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം.

18 വയസിന് മുകളിലുള്ളവർക്ക് മെയ് മാസം ഒന്നാം തീയതി മുതൽ വാക്സിൻ നൽകുന്നത് ആരംഭിക്കും. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതു പ്രകാരമാവും വാക്‌സിൻ ലഭിക്കുക. വാക്‌സിൻ കേന്ദ്രവും സ്വീകരിക്കുന്ന തീയതിയും പോർട്ടൽ വഴി തിരഞ്ഞെടുക്കാനാവും.

അതേസമയം, രാജ്യത്തെ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ നാളെയും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. കർണാടകത്തിൽ കോവിഡ് കർഫ്യു നിലവിൽ വന്നു. മെയ് 12 വരെ 14 ദിവസം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com