രാജ്യത്ത് 18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്‌സിൻ വിതരണം ഇന്ന് തുടങ്ങും

ആവശ്യത്തിന് വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇന്ന് വാക്‌സിൻ വിതരണം ആരംഭിക്കില്ല.
രാജ്യത്ത് 18  വയസ്സ് കഴിഞ്ഞവർക്കുള്ള വാക്‌സിൻ വിതരണം ഇന്ന് തുടങ്ങും

ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്‌സിൻ വിതരണം ഇന്ന് തുടങ്ങും. മഹാരാഷ്ട്ര,ഉത്തർപ്രദേശ്,ഗുജറാത്ത് എന്നി സ്ഥലങ്ങളിലെ ചില ജില്ലകളാണ് ഇന്ന് വാക്‌സിൻ വിതരണം ആരംഭിക്കുന്നത്.

ആവശ്യത്തിന് വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇന്ന് വാക്‌സിൻ വിതരണം ആരംഭിക്കില്ല.

ഡൽഹി,ബീഹാർ,പഞ്ചാബ്,മധ്യപ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങൾ വാക്‌സിൻ ക്ഷാമം മൂലം ഇന്ന് വാക്‌സിൻ വിതരണം തുടങ്ങാൻ കഴിയില്ലെന്ന് നിലപാട് അറിയിച്ചിട്ടുണ്ട്. ഫോർട്ടിസ്,അപ്പോളോ =,മാക്സ് എന്നി സ്വകാര്യ ആശുപത്രികളിൽ ഇന്ന് വാക്‌സിൻ വിതരണം ആരംഭിക്കും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com