മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വി. കല്യാണം നിര്യാതനായി

1948 ജനുവരി 30-ന് ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ കല്യാണം ഒപ്പമുണ്ടായിരുന്നു
മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വി. കല്യാണം നിര്യാതനായി

ചെന്നൈ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി കല്യാണം നിര്യാതനായി. 99 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ വച്ചാണ് മരണപ്പെട്ടത്.

പടൂരിലെ സ്വവസതിയില്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മുപ്പതോടെ ആയിരുന്നു മരണമെന്ന് കല്യാണത്തിന്റെ മകള്‍ നളിനി അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബെസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

നാളെ ഉച്ചക്ക് 1.30ന് ബെസന്ത് നഗർ ശ്മശാനത്തിൽ വച്ച് അദ്ദേഹത്തിൻ്റെ അന്ത്യകർമ്മങ്ങൾ നടക്കും.

1922 ഓഗസ്റ്റ് 15ന് ഷിംലയിലാണ് കല്യാണത്തിന്റെ ജനനം. 1944 മുതൽ 48 വരെ അദ്ദേഹം ഗാന്ധിജിക്ക് ഒപ്പം പ്രവർത്തിച്ചിരുന്നതായി ജീവചരിത്രകാരൻ കുമാരി എസ് നീലകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്.

1948 ജനുവരി 30-ന് ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ കല്യാണം ഒപ്പമുണ്ടായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com