ഉത്തരാഖണ്ഡിലെ ഹിമപാതം: മരണം പത്തായി; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

150 ഓളം പേരാണ് അപകടത്തില്‍പ്പെട്ടത്.
ഉത്തരാഖണ്ഡിലെ ഹിമപാതം: മരണം പത്തായി; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരണം പത്തായി. കൂടുതല്‍പേര്‍ മരിച്ചിട്ടുണ്ടാവുമെന്നാണ് കരുതുന്നത്. 150 ഓളം പേരാണ് അപകടത്തില്‍പ്പെട്ടത്. അപകടമേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ ദേശീയ ദുരന്തനിവാരണസേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. സൈന്യവും രംഗത്തിറങ്ങി. പലയിടങ്ങളിലായി നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്.

വെളളപ്പാച്ചിലില്‍ തകര്‍ന്ന അളകനന്ദ നദിയിലെ ജലവൈദ്യുത നിലയത്തിലുണ്ടായിരുന്ന 150 തൊഴിലാളികളെ കണാതായി്. ഇവര്‍ക്കുവേണ്ടിയും തിരച്ചില്‍ തുടരുകയാണ്. അതേസമയം, പ്രദേശത്തിന്റെ ദുര്‍ഘടാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ജോഷിമഠിന് സമീപത്തായിരുന്നു ഇന്ന് രാവിലെയാേടെ പടുകൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞുവീണത്. കുത്തിയാെഴുകിയെത്തിയ വെളളത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി നദികള്‍ കരകവിഞ്ഞു. വെളളം കുത്തിയൊലിച്ച് എത്തിയതോടെ പല അണക്കെട്ടുകളും തുറന്നുവിട്ടു. ചില അണക്കെട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. അളകനന്ദ നദിയുടെ തീരത്തുളളവരെ ഒഴിപ്പിച്ചു. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങള്‍ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ തുടരുകയാണ്.

അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നതിനെ തുടര്‍ന്ന് പ്രളയസാധ്യതയുമുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ധോളി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തിയിട്ടുണ്ട്. 600 ഓളം കരസേനാംഗങ്ങള്‍ ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.

ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീനഗര്‍ ഡാം, ഋഷികേശ് ഡാം, എന്നിവ തുറന്നുവിട്ടു. ഋഷിഗംഗ പവര്‍ പ്രോജക്ട് തകര്‍ന്നു. ഉത്തരാഖണ്ഡ് മുഖ്യമന്തി സംഭവ സ്ഥലത്തേക്ക് തിരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com