പ്രകൃതി ദുരന്തനിവാരണം:
ലാൻ്റ് ബാങ്ക് രൂപീകരിക്കാന്‍
ഉത്തരാഖണ്ഡ്
Top News

പ്രകൃതി ദുരന്തനിവാരണം: ലാൻ്റ് ബാങ്ക് രൂപീകരിക്കാന്‍ ഉത്തരാഖണ്ഡ്

ജില്ലാ മജിസ്ട്രേറ്റുമാർക്കാണ് ഇത് സംബന്ധിച്ച ചുമതല.

News Desk

News Desk

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ജില്ലാതലങ്ങളിൽ ലാൻ്റ് ബാങ്കുകൾ രൂപീകരിയ്ക്കാൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. ജില്ലാ മജിസ്ട്രേറ്റുമാർക്കാണ് ഇത് സംബന്ധിച്ച ചുമതല- എഎന്‍ഐ റിപ്പോര്‍ട്ട്.

പ്രകൃതിദുരങ്ങളിൽ പൊറുതിമുട്ടുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. പ്രകൃതിദുരന്ത നിവാരണത്തെ മുൻനിറുത്തിയുള്ള മുൻകരുതൽ നടപടിയായാണ് ലാൻ്റ് ബാങ്ക്. ഇതിലൂടെ ദുരന്തബാധിതരുടെ പുനരധിവസം എളുപ്പത്തിലും വേഗത്തിലും നടപ്പിലാക്കുവാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

ജില്ലാ മജിസ്ട്രേറ്റുമായുള്ള വിഡീയോ കോൺഫ്രൺസിങ്ങിലൂടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യവെയാണ് മുഖ്യമന്ത്രി ലാൻ്റ് ബാങ്ക് രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.

പ്രകൃതി ദുർബ്ബല പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കേണ്ടതിൻ്റെ ആവശ്യകത മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനു മുന്നോടിയായി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ സൗകര്യങ്ങളിൽ കുറവുകളൊന്നുമുണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പ്രകൃതി ക്ഷോഭങ്ങളിൽ മരണപ്പെടുന്നവരുടെ കുടുംബത്തിനു് മരണം സംഭവിച്ച് മൂന്നു ദിവസനത്തിനകം ധനസഹായമെത്തിക്കണം-കളക്ടർമാർക്ക് മുഖ്യമുന്ത്രി റാവത്ത് പ്രത്യേകം നിർദ്ദേശം നൽകി. ദുരന്തനിവാരണ നടപടികൾക്കായ് 103 കോടി അനുവദിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്ത് ഈയ്യിടെയുണ്ടായ പ്രകൃതിദുരന്തങ്ങളിൽ 62 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 33 പേർക്ക് പരിക്കേറ്റു. നാലു പേരെ ഇനിയും കണ്ടെത്താനായാട്ടില്ല.

Anweshanam
www.anweshanam.com