ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം ;മരണം 50 ആയി

തുരങ്കത്തിനുള്ളിലെ വെള്ളം ഒഴുക്കിക്കളയാൻ ഒരു പൈപ്പും അകത്തേക്ക് ഇട്ടിട്ടുണ്ട്.ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം ഉണ്ടായത്.
ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തം ;മരണം  50 ആയി

ഡെറാഡൂൺ :ഉത്തരാഖണ്ഡ് മഞ്ഞുമല ദുരന്തത്തിൽ മരണം 50 ആയി . തപോവൻ തുരങ്കത്തിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇനിയും നിരവധി മൃതദേഹങ്ങൾ തുരങ്കത്തിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിവരം. ഇവിടെ തിരച്ചിൽ പുരോഗമിക്കുകയാണ് .

30ലധികം മൃതദേഹങ്ങളാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിൽ വെള്ളിയാഴ്ച നിർമിച്ച ദ്വാരം ഒരടി കൂടി വികസിപ്പിച്ചിട്ടുണ്ട്. ഒരു ക്യാമറ അതിലേക്ക് ഇറങ്ങി മൃതദേഹങ്ങൾ കണ്ടെത്താണ് നിലവിലെ ശ്രമം. തുരങ്കത്തിനുള്ളിലെ വെള്ളം ഒഴുക്കിക്കളയാൻ ഒരു പൈപ്പും അകത്തേക്ക് ഇട്ടിട്ടുണ്ട്.ഫെബ്രുവരി ഏഴിനാണ് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് അപകടം ഉണ്ടായത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com