കര്‍ഷകര്‍ക്ക് പിന്തുണയുമായി അമേരിക്ക; സമരം പരിഹരിക്കണമെന്ന് ആവശ്യം

ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുഎസ് സ്റ്റേറ്റ് മാധ്യമവക്താവ് നിലപാട് വ്യക്തമാക്കിയത്.
കര്‍ഷകര്‍ക്ക് പിന്തുണയുമായി അമേരിക്ക; സമരം പരിഹരിക്കണമെന്ന് ആവശ്യം

ന്യൂ ഡല്‍ഹി: കര്‍ഷകസമരത്തില്‍ നിലപാട് വ്യക്തമാക്കി അമേരിക്ക. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും കാര്‍ഷിക പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ വിപണിയെ കാര്യക്ഷമമാക്കുമെന്നും സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും ബൈഡന്‍ ഭരണകൂടം.

ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുഎസ് സ്റ്റേറ്റ് മാധ്യമവക്താവ് നിലപാട് വ്യക്തമാക്കിയത്. കര്‍ഷകരുടെ ആശങ്കകളും പരാതികളും ചര്‍ച്ചകളിലൂടെ പരിഹരിക്കണം എന്നു പറഞ്ഞു കൊണ്ട് കര്‍ഷകരേയും കേന്ദ്രസര്‍ക്കാരിനേയും ഒരു പോലെ ഒപ്പം നിര്‍ത്തുന്ന പ്രതികരണമാണ് അമേരിക്ക നടത്തിയത്. അതേസമയം, കാര്‍ഷിക പ്രക്ഷോഭത്തിന് പിന്തുണയുമായി അമേരിക്കയിലെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ നടപകടികളില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഹാലി സ്റ്റീവന്‍സ് പ്രതിഷേധം രേഖപ്പെടുത്തി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com