യുഎസ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സെനറ്റ് മുമ്പാകെ ഹാജരായി
Top News

യുഎസ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സെനറ്റ് മുമ്പാകെ ഹാജരായി

തെരഞ്ഞെടുപ്പു പ്രകിയയില്‍ പോസ്റ്റല്‍ വകുപ്പ് കുറ്റമറ്റ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തുമെന്നും ട്രമ്പ് നിയമിത പോസറ്റ് മാസ്റ്റര്‍ ജനറല്‍ പറഞ്ഞു

News Desk

News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമിച്ച പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ലൂയിസ് ഡിജോയ് ആഗസ്ത് 21 ന് അമേരിക്കന്‍ സെനറ്റിന് മുമ്പാകെ ഹാജരായി - എപി ( അസോസിയേറ്റ് പ്രസ് ഏജന്‍സി) റിപ്പോര്‍ട്ട്. നവംബറിലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പോസ്റ്റ് ബാലറ്റുകളുടെ വിതരണത്തെ താളംതെറ്റിയ്ക്കാൻ ശ്രമിക്കുന്നുവെന്ന ഡമോക്രാറ്റുകളുടെ ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് സെനറ്റ് മുമ്പാകെ ഡിജോയ് ഹാജരായത്.

“രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് മെയിൽ സുരക്ഷിതമായും കൃത്യസമയത്തുമെത്തിക്കാൻ തപാൽ സേവനം പൂർണമായും പ്രാപ്തിയുള്ളതാണെന്ന് ഈ കമ്മിറ്റിക്കും അമേരിക്കൻ പൊതുജനങ്ങൾക്കും ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പവിത്രമായ കടമ ഇപ്പോഴും രെ ഞ്ഞെടുപ്പ് വേളയിലും എന്റെ ഒന്നാം നമ്പർ മുൻ‌ഗണനയാണ്", ഡിജോയ് പറഞ്ഞു.

ഉദ്യോഗസ്ഥ പുനര്‍വിന്യാസമടക്കമുള്ള തീരുമാനങ്ങള്‍ തല്‍ക്കാലം മരവിപ്പിക്കുകയാണെന്ന് പോസറ്റ് മാസ്റ്റര്‍ ജനറല്‍ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രകിയയില്‍ പോസ്റ്റല്‍ വകുപ്പ് കുറ്റമറ്റ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തുമെന്നും ട്രമ്പ് നിയമിത പോസറ്റ് മാസ്റ്റര്‍ ജനറല്‍ പറഞ്ഞു.

റിപ്പബ്ലിക്കൻ അനുഭാവിയായ ഡി ജോയുടെ പോസ്റ്റ് മാസ്റ്റർ ജനറലെന്ന സേവനങ്ങളെ പ്രസിഡന്റ് ട്രമ്പ് പ്രശംസിച്ചു. ജൂണിലാണ് ഡിജോയെ ട്രമ്പ് നിയമിച്ചത്. ചുമതലയേറ്റെടുത്തതു മുതൽ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണികൾ നടത്തിയിരുന്നു. ചെലവുചുരുക്കലെന്ന നിലയിൽ ബ്ലൂ മെയിൽ ബോക്സ് സംവിധാനം പിൻവലിക്കുവാനും ഡിജോയ് തീരുമാനിച്ചിരുന്നു. ട്രമ്പിനാൽ നിയമതിനായ ഡിജോയുടെ ഇത്തരം തീരുമാനങ്ങളെ അംഗീകരിക്കാൻ ഡമോക്രാറ്റുകൾ തയ്യാറല്ല.

തപാലുകൾ വിതരണം ചെയ്യുന്നതിൽ അനാവശ്യ കാലതാമസം വരുത്തുന്നവെന്ന ആരോപണവും ഡമോക്രാറ്റുകൾ ഡിജോയ്ക്കെതിരെ ഉന്നയിക്കുന്നുണ്ട്. ഡിജോയിയുടെ ചെലവ് ചുരുക്കൽ തീരുമാനങ്ങൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കും. ഇത് ഒരു പ്രക്ഷോഭത്തിന് കാരണമാകുമെന്ന് ഡെമോക്രാറ്റുകൾ മുന്നറിയിപ്പ് നൽകുന്നു.ഡിജോയ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നത് തെറ്റായ രാഷ്ട്രീയ പ്രചരണമാണ് - ഹോംലാൻഡ് സെക്യൂരിറ്റി ആന്റ് ഗവൺമെൻറ് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ റിപ്പബ്ലിക്കൻ സെനറ്റർ റോൺ ജോൺസൺ അഭിപ്രായപ്പെട്ടു.

തപാൽ സേവനമേഖലയിലെ അധികച്ചെലവുകൾ കുറയ്ക്കുന്നതിനുള്ള പോസ്റ്റ് മാസ്റ്റർ ജനറൽ ഡിജോയിയുടെ അഭിനന്ദനാർഹമായ ശ്രമമാണ് - റിപ്പബ്ലിക്കൻ വിസ്കോൺസിൻ സെനറ്റർ പറഞ്ഞു.

Anweshanam
www.anweshanam.com