ട്രംപിന്റെ ടിക് ടോക്ക് നിരോധനത്തിന് കോടതിയുടെ സ്‌റ്റേ
നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് നടപടി.
ട്രംപിന്റെ ടിക് ടോക്ക് നിരോധനത്തിന് കോടതിയുടെ സ്‌റ്റേ

വാഷിങ്ടണ്‍: അമേരിക്കയില്‍ ടിക് ടോക്ക് സേവനങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ. നിരോധന ഉത്തരവ് പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് വാഷിങ്ടണിലെ യുഎസ് ജില്ലാ കോടതി ജഡ്ജി കാള്‍ നിക്കോള്‍സ് താല്‍ക്കാലിക സ്റ്റേ പുറപ്പെടുവിച്ചത്- അല്‍ജസീറ റിപ്പോര്‍ട്ട്.

ടിക് ടോക്കിന്റെ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ജഡ്ജിയുടെ നടപടി. ടിക് ടോക്കിന്റെ മാതൃകമ്പനിക്ക് ചൈനീസ് സര്‍ക്കാരുമായി ബന്ധമുണ്ടെന്നും ഇത് ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ചൂണ്ടിക്കാണിച്ചാണ് ട്രംപ് ഭരണകൂടം ടിക് ടോക്കിനെതിരെ നടപടി എടുത്തത്.

ഇന്ന് അര്‍ധരാത്രി മുതലാണ് ടിക് ടോക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ നവംബര്‍ 12 വരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതിയും ട്രംപ് ഭരണകൂടം നല്‍കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com