കെലഫ് മക്കനി
കെലഫ് മക്കനി
Top News

കോവിഡ് പരിശോധനയില്‍ ഒന്നാം സ്ഥാനത്തെന്ന അവകാശവാദവുമായി അമേരിക്ക

12 മില്യൺ പരിശോധനകള്‍ നടത്തി, ഇന്ത്യയാണ് രണ്ടാം സ്ഥാനത്തെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി

By News Desk

Published on :

വാഷിം​ഗ്ടൺ: ഏറ്റവും കൂടുതൽ കോവിഡ് പരിശോധനകൾ നടത്തിയ രാജ്യം അമേരിക്കയാണെന്ന അവകാശ വാദവുമായി വൈറ്റ് ഹൗസ്. 42 മില്യൺ പരിശോധനകളാണ് അമേരിക്ക നടത്തിയത്. 12 മില്യൺ പരിശോധന നടത്തി, ഇന്ത്യയാണ് രണ്ടാം സ്ഥാനത്തെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെലഫ് മക്കനി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

യുഎസിൽ പരിശോധന നടത്തിയവരിൽ 3.5 മില്യൺ ആളുകൾക്ക് കോവിഡ് സ്ഥിരീകരിക്കുകയും 1,38,000 പേർ മരിക്കുകയും ചെയ്തു. ആ​ഗോള തലത്തിൽ 13.6 മില്യൺ ആളുകളാണ് കോവിഡ് ബാധിതരായിരിക്കുന്നത്. 5,86,000 പേർ മരിച്ചെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

വാക്സിൻ കണ്ടെത്തുന്ന കാര്യത്തിൽ പ്രത്യാശയുള്ള വാർത്തകൾ എത്തുമെന്നും കെലഫ് മക്കനി പറഞ്ഞു. ജൂലൈ അവസാനത്തോടെ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കയെന്നും അവർ കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com