കമ്യൂണിസ്റ്റാണോ? പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്

അമേരിക്കന്‍ സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) ആണ് ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.
കമ്യൂണിസ്റ്റാണോ? പൗരത്വം അനുവദിക്കാനാവില്ലെന്ന് യുഎസ്

വാഷിംഗ്ടണ്‍: കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടോ? എങ്കില്‍ അമേരിക്കന്‍ പൗരത്വം അനുവദിക്കാനാവില്ലെന്ന കടുത്ത തീരുമാനവുമായി യുഎസ്. ചൈനയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് നടപടിയെന്നാണ് സൂചന. അമേരിക്കന്‍ സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യു എസ് സി ഐ എസ്) ആണ് ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

പുതിയ തീരുമാനത്തോടെ ചൈനയുമായുളള അമേരിക്കയുടെ ബന്ധം കൂടുതല്‍ വഷളാവുമെന്നാണ് കരുതുന്നത്. വ്യാപാര പ്രശ്‌നത്തിലാണ് ചൈനയുമായി അമേരിക്ക ഉരസിത്തുടങ്ങിയത്. കൊവിഡ് ലോകത്ത് വ്യാപിക്കാന്‍ ഇടയാക്കിയത് ചൈനയാണെന്നായിരുന്നു അമേരിക്കയുടെ നിലപാട്. ചൈനീസ് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് ലോകാരോഗ്യ സംഘടനയുമായുളള ബന്ധവും അമേരിക്ക ഉപേക്ഷിച്ചിരുന്നു.

Related Stories

Anweshanam
www.anweshanam.com