ട്രംപ്-ബൈഡന്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറി മറിയുന്നു

നിർണായകമായ അഞ്ച് സംസ്ഥാനങ്ങളിൽ ഡൊണാൾഡ് ട്രംപ് ലീഡ് നേടി
ട്രംപ്-ബൈഡന്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറി മറിയുന്നു

വാഷിംങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിയുകയാണ്. നിർണായകമായ അഞ്ച് സംസ്ഥാനങ്ങളിൽ ഡൊണാൾഡ് ട്രംപ് ലീഡ് നേടി. ടെക്സസിൽ ട്രംപ് ലീഡ് തിരികെ പിടിച്ചു. ഫ്ളോറിഡയിൽ മൂന്നര ശതമാനം വോട്ടിന് ട്രംപ് ലീഡ് ചെയ്യുന്നു. അതേസമയം, ഒഹിയോയിൽ ജോ ബൈഡൻ ലീഡ് തിരികെ പിടിച്ചു- സിഎന്‍എന്‍ റിപ്പോര്‍ട്ട്.

കൊളറാഡോ സംസ്ഥാനത്ത് 60 ശതമാനം വോട്ട് നേടി ജോ ബൈഡൻ വിജയിച്ചു. ഒൻപത് ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഈ സംസ്ഥാനത്ത് നിന്നുള്ളത്. ഫലം പ്രഖ്യാപിച്ചിടത്ത് 131 സ്ഥലങ്ങളില്‍ ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപിന് 98 സ്ഥലങ്ങളിലുമാണ് മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

ഏഴ് ഇലക്ടറല്‍ വോട്ടുകളുള്ള കണക്റ്റിക്കട്ടിൽ ജോ ബൈഡൻ വിജയിച്ചപ്പോൾ ട്രംപ് മൂന്ന് ഇലക്ടറല്‍ വോട്ടുകളുമായി സൗത്ത് ഡക്കോട്ടയില്‍ വിജയിക്കുമെന്ന് സിഎൻഎൻ പ്രവചനങ്ങൾ പറയുന്നു. ലൂസിയാന, വിർജീനിയ, നെബ്രാസ്ക എന്നിവിടങ്ങളിൽ ട്രംപ് മുന്നിലാണ്.

Related Stories

Anweshanam
www.anweshanam.com