സസ്പെൻസ് തീരാതെ അമേരിക്ക; വോട്ടെണ്ണൽ പുരോഗമിക്കുന്നു; ബൈഡന് മുൻ‌തൂക്കം

ജോര്‍ജിയ, പെന്‍സിവേനിയ, നെവാഡ, അരിസോണ, നോര്‍ത്ത് കേരോലിന എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് പുരോ​ഗമിക്കുന്നത്
സസ്പെൻസ് തീരാതെ അമേരിക്ക; വോട്ടെണ്ണൽ പുരോഗമിക്കുന്നു; ബൈഡന് മുൻ‌തൂക്കം

വാഷിം​ഗ്ടണ്‍: അമേരിക്കയിലെ വോട്ടെണ്ണൽ മൂന്നാം ദിവസവും പുരോഗമിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനം നീളുന്നതോടെ ആര് പ്രസിഡന്റാകും എന്ന സസ്പെൻസ് തുടരുകയാണ്. ട്രംപിനെക്കാൾ മുന്നിലുള്ള ജോ ബൈഡന്‍ പ്രസി‍ഡന്റ് ആകുമെന്ന സാധ്യത തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍, നിയമപരമായി താന്‍ വിജയിച്ചുകഴിഞ്ഞു എന്നാണ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ താന്‍ വഞ്ചിക്കപ്പെടുകയാണുണ്ടായതെന്നും വ്യാപകമായ ക്രമക്കേടുകള്‍ നടന്നെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതി വരെ പോകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ജോര്‍ജിയ, പെന്‍സിവേനിയ, നെവാഡ, അരിസോണ, നോര്‍ത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് പുരോ​ഗമിക്കുന്നത്.

also read: അട്ടിമറിയുന്ന അമേരിക്കന്‍ ജനവിധി

ആറ് ഇലക്‌ട്രല്‍ വോട്ടുകളുള്ള നെവാഡയില്‍ ബൈഡന്‍ മുന്നിലാണ്. ഇവിടെ ബൈഡന്.12000ത്തോളം വോട്ടിന്റെ ലീഡുണ്ട്. 20 ഇലക്‌ട്രല്‍ വോട്ടുകളുള്ള പെന്‍സില്‍വേനിയയില്‍ ട്രംപ് ലീഡ് തുടരുന്നു. എന്നാല്‍, ലീഡ് നിലയില്‍ ആദ്യഘട്ടങ്ങളെ അപേക്ഷിച്ച്‌ വന്‍ കുറവ് വന്നിട്ടുമുണ്ട്. അരിസോണയിലും ബൈഡനാണ് ലീഡ്. ജോര്‍ജിയയില്‍ ട്രംപിന് നേരിയ ലീഡുണ്ട്. നോര്‍ത്ത് കരോലീന ട്രംപിനൊപ്പമാണ്.

also read: തെരഞ്ഞെടുപ്പ് ഫോട്ടോഫിനിഷിലേക്ക്; ട്രംപിനെതിരെ നിയന്ത്രണങ്ങളുമായി സോഷ്യല്‍ മീഡിയ

മിക്കയിടത്തും വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലാണ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ഫലം അറിയാമെന്നാണ് ഇലക്ഷന്‍ അധിക‍തർ‌ നല്‍കുന്ന വിവരം.

Related Stories

Anweshanam
www.anweshanam.com